ടേം ഇന്‍ഷുറന്‍സ്‌ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

insurance

കെ.അരവിന്ദ്‌

നിങ്ങളെ ആശ്രയിച്ച്‌ ജീവിക്കുന്നവരുടെ ഭാവി നിങ്ങളുടെ അഭാവത്തിലും സുരക്ഷിതമാക്കുന്നതിനായി ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കേണ്ടത്‌ സാമ്പത്തിക ആസൂത്രണത്തിന്റെ ഭാഗമാണ്‌. പോളിസി എടുക്കുന്നതുകൊണ്ട്‌ മാത്രം തീരുന്നതല്ല പോളിസി ഉടമയുടെ ഉത്തരവാദിത്തം. മതിയായ കവറേജ്‌ ഉറപ്പു വരുത്തിയിട്ടുണ്ടോയെന്നും അത്‌ മതിയായ കാലയളവിലേക്കാണോയെന്നുമൊക്കെ പരിശോധിക്കേണ്ടതുണ്ട്‌.

ലൈഫ്‌ ഇന്‍ഷുറന്‍സിനായി എടുക്കേണ്ടത്‌ ടേം പോളിസികളാണ്‌. നിക്ഷേപം കൂടി ഉള്‍പ്പെടുത്തിയുള്ള പോളിസികള്‍ ഒരു കാരണവശാലും എടുക്കരുത്‌. എന്നാല്‍ ടേം പോളിസി എടുത്തതു കൊണ്ടു മാത്രമായില്ല. അത്‌ ലക്ഷ്യങ്ങളുമായി മതിയായ രീതിയില്‍ ബന്ധിപ്പിച്ചിട്ടുണ്ടോയെന്ന്‌ കൂടി നോക്കേണ്ടതുണ്ട്‌. ഒരാള്‍ ജോലി ചെയ്യുകയും വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന കാലയളവ്‌ എത്രയാണോ ആ കാലയളവായിരിക്കണം ടേം പോളിസിയുടെയും കാലയളവ്‌.

Also read:  കനാൽ ഞങ്ങളുടേത്, വിട്ടുവീഴ്ചയ്ക്കില്ല; ട്രംപിന്റെ ഭീഷണിയിൽ പതറാതെ പാനമ

സാധാരണ നിലയില്‍ വീട്ടമ്മയായ ഭാര്യയുടെ പേരില്‍ ഭര്‍ത്താവ്‌ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നത്‌ വിരളമാണ്‌. വീട്ടമ്മമാര്‍ വരുമാനം ഉണ്ടാക്കുന്നില്ലെന്നതും സാമ്പത്തികമായി അവരെ ആശ്രയിച്ചല്ല മറ്റ്‌ കുടുംബാംഗങ്ങള്‍ ജീവിക്കുന്നതെന്നതുമാണ്‌ കാരണം. എന്നാല്‍ വീട്ടമ്മമാരുടെ ഭവനത്തിനകത്തെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഒരു സാമ്പത്തിക മൂല്യമുണ്ടെന്നത്‌ അവഗണിക്കാനാകില്ല. അതുകൊണ്ടുതന്നെ അവരുടെ അഭാവത്തില്‍ വീട്‌ കൈകാര്യം ചെയ്യുന്നതിനും കുട്ടികളെ പരിപാലിക്കുന്നതിനുമുള്ള ചെലവ്‌ കണക്കിലെടുക്കേണ്ടതുണ്ട്‌. അതിനാല്‍ ഭാര്യയുടെ പേരില്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ പോളിസി എടുക്കുന്നത്‌ സാമ്പത്തിക ആസൂത്രണത്തെ കൂടുതല്‍ ശക്തിപ്പെടുത്തും.

ജോലി ചെയ്യുന്ന ദമ്പതികളുടെ കാര്യത്തിലും ലൈഫ്‌ ഇന്‍ഷുറന്‍സ്‌ ആവശ്യമാണോയെന്ന സംശയം ഉയരാവുന്നതാണ്‌. ജോലി ചെയ്യുന്ന ഭാര്യയും ഭര്‍ത്താവും സാമ്പത്തികമായി പരസ്‌പരം ആശ്രയിച്ചല്ല ജീവിക്കുന്നതെന്നതാണ്‌ കാരണം. എന്നാല്‍ ജീവിത പങ്കാളികളില്‍ ഒരാള്‍ മരണമടയുകയാണെങ്കില്‍ വരുമാനം കുറയുന്നതുമൂലം മറ്റേയാള്‍ക്ക്‌ ജീവിത നിലവാരം നിലനിര്‍ത്തുക ദുഷ്‌കരമാകും. ഭവന വായ്‌പ പോലുള്ള വായ്‌പകള്‍ ഇരുവരും സംയുക്തമായി എടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ തിരിച്ചടവ്‌ ബാധ്യതയായി മാറും. അതിനാല്‍ ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്ന വരായാലും ഇരുവര്‍ക്കും മതിയായ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ആവശ്യമാണ്‌. വായ്‌പകളുടെ തിരിച്ചടവ്‌ തുക കൂടി പരിഗണിച്ചാകണം ഇന്‍ഷുറന്‍സ്‌ തുക എത്രയെന്ന്‌ തീരുമാനിക്കേണ്ടത്‌.

Also read:  ഖത്തർ ദേശീയ ദിനം: ജനന റജിസ്ട്രേഷൻ ഓഫീസുകൾക്ക് അവധി രണ്ടു ദിവസം

നോമിനിയുടെ പേര്‌ ശരിയായ രീതിയില്‍ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. നോമിനേഷനില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അത്‌ കൃത്യസമയത്ത്‌ തിരുത്താന്‍ ശ്രദ്ധിക്കണം. അവിവാഹിതര്‍ മാതാപിതാക്കളെയാണ്‌ നോമിനികളായി നിയോഗിക്കാറുള്ളത്‌. വിവാഹത്തിനു ശേഷം അത്‌ ജീവിത പങ്കാളിയുടെ പേരിലേക്ക്‌ മാറ്റുന്നതിന്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌.

Also read:  കാര്‍ ഇന്‍ഷുറന്‍സ്‌ പ്രീമിയം ലാഭിക്കാന്‍ ശ്രമിക്കരുത്‌

ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ആവശ്യമായ സമയത്ത്‌ ഉയര്‍ത്തുക എന്നതാണ്‌ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം. അവിവാഹിതനായ ഒരാള്‍ക്ക്‌ ആവശ്യമായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കവറേജ്‌ ആയിരിക്കില്ല അയാള്‍ വിവാഹിതനായതിനു ശേഷം വേണ്ടത്‌. കുട്ടികള്‍ ഉണ്ടാകുകയും ഭവന വായ്‌പ എടുക്കുകയും ചെയ്യുമ്പോള്‍ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കവറേജിന്റെ ആവശ്യകത ഉയരും. ഇതിന്‌ അനുസരിച്ച്‌ പുതിയ പോളിസി എടുക്കുകയും പരിരക്ഷ ഉയര്‍ത്തുകയും ചെയ്യേണ്ടതുണ്ട്‌.

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES