ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നടക്കേണ്ട ഏഷ്യ ന്‍ ഗെയിംസ് മാറ്റി വെച്ചു. ചൈനീസ് നഗരമായ ഹാങ്ചൗവില്‍ സെ പ്റ്റംബര്‍ 10 മുതല്‍ 25 വരെ നട ക്കേണ്ട ഗെയിംസാണ് അനിശ്ചിതത്വത്തിലായത്
ന്യൂഡല്‍ഹി : ചൈനയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം നട ക്കേണ്ട ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. ചൈനീസ് നഗരമായ ഹാങ്ചൗവില്‍ സെപ്റ്റംബര്‍ 10 മുതല്‍ 25 വരെ നടക്കേണ്ട ഗെയിംസാണ് അനിശ്ചിതത്വത്തിലായത്. മാറ്റി വെച്ച വിവരം ചൈനീസ് ദേശിയ മാധ്യമ ങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ സ്ഥിരീകരിച്ചു.
കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുമായി ഫെബ്രുവരിയില്‍ ബെയ്ജിങ്ങില്‍ വിന്റര്‍ ഒളിംപി ക് സ് സംഘടിപ്പിച്ച ചൈനയില്‍ തുടര്‍ന്ന് നടക്കേണ്ട മത്സരങ്ങളെല്ലാം നീട്ടിവെച്ചിരുന്നു. കോവിഡ് വ്യാപന ത്തെ തുടര്‍ന്ന് ഇപ്പോള്‍ കടുത്ത ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുള്ള ഷാങ്ഹായ്ക്ക് 200 കിലോമീറ്റര്‍ മാത്രം അകലെയാണ് ഏഷ്യന്‍ ഗെയിംസ് വേദിയായ ഹാങ്ചൗ. ഏഷ്യന്‍ ഗെയിംസിന് വേദിയാകുന്ന മൂന്നാമ ത്തെ ചൈനീസ് നഗരമാണ് ഹാങ്ചൗ.
ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമുള്ള നഗരമാണ് ഹാന്‍ചൗ. ഇവിടെ കോവി ഡ് വ്യാപനം രൂക്ഷമായതോടെ ആഴ്ചകള്‍ നീണ്ട ലോക്ഡൗണി ലാണ്. ഇവിടെ ഏഷ്യന്‍ ഗെയിംസിനായി 56 വേദികളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു.