ചരിത്രസാക്ഷ്യമായി ഒരു ദേവാലയം

St Marys 1

അഖില്‍-ഡല്‍ഹി
1857 – ഏപ്രില്‍ 18-ന് ഇറ്റിലിയിലെ വെനീസിലുള്ള തന്റെ വികാരി അച്ചന് ഡല്‍ഹിയില്‍ നിന്നും ഫാദര്‍ സഖാരി  ഒരു കത്തയച്ചു, എനിക്ക് ഇവിടെ സുഖമാണ്, അച്ചോ, അറിയിക്കാന്‍ ഒരു നല്ല വാര്‍ത്തയുണ്ട്. ഞാന്‍ ഡല്‍ഹി റെയില്‍വെ സ്‌റ്റേഷന് സമീപം അല്‍പം സ്ഥലം വാങ്ങി. പുല്ലും മണ്ണും ഉപയോഗിച്ച് ഒരു ചെറിയ പള്ളി നിര്‍മ്മിച്ചു. ഈ കത്തയച്ച് ഒരുമാസം തികയുന്നതിന് മുന്നേ, 1857 മെയ് 10 ന് തന്റെ കൈകൊണ്ട് നിര്‍മ്മിച്ച പള്ളിഅള്‍ത്താരയ്ക്ക് മുന്നില്‍ വെടിയേറ്റ് ഫാദര്‍ സഖാരി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഛായാചിത്രങ്ങളോ മറ്റ് ജീവചരിത്ര രേഖകളോ ഇന്ന് ലഭ്യമല്ല.

ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരം അടിച്ചമര്‍ത്തിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാള്‍ റെജിമെന്റ് തലവന്‍ ബ്രിഗേഡിയര്‍ ജോണ്‍ നിക്കോള്‍സണ്‍.

1857-മെയ് 10 നാണ് ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്നും ഡല്‍ഹി പിടിക്കാനെത്തിയ ഇന്ത്യന്‍ സൈനീകരുടെ സംഘം പുരാണ ദില്ലിയിലെ കാശ്മീരി ഗേറ്റില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചത്. ആദ്യം കൊല്ലപ്പെട്ടവരില്‍ ഇറ്റലിയില്‍ നിന്നുള്ള ഫാദര്‍ സഖാരിയും ഉള്‍പ്പെടുന്നു. 1857-ലെ ആദ്യത്തെ സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍, പുരാണ ദില്ലിയിലെ സെന്റ് മേരീസ്  പള്ളിയിലെ ഇറ്റാലിയന്‍ വൈദീകനോട് സേവകന്‍ പറഞ്ഞു അച്ചോ കലാപം തുടങ്ങി, ഇന്ത്യന്‍ പട്ടാളക്കാര്‍ കണ്ണില്‍ കാണുന്ന വിദേശികളെയെല്ലാം കൊല്ലും താങ്കള്‍ എവിടേയ്‌ക്കെങ്കിലും ഓടി രക്ഷപ്പെട്ടുകൊള്ളുക. അച്ചന്‍ പറഞ്ഞു ഇന്ത്യന്‍ സൈനീകരുടെ ശത്രു ബ്രിട്ടീഷുകാരല്ലേ, ഞാന്‍ ഇറ്റലിക്കാരനാണ്, അവര്‍ എന്നെ കൊല്ലുകയില്ല. പരിചാരകന്‍ ഓടി രക്ഷപ്പെട്ടു. ഇരമ്പിയെത്തിയ ശിപ്പായികള്‍ കണ്ടത് പള്ളിയുടെ അള്‍ത്താരയ്ക്ക് മുന്നില്‍ കൈയ്യില്‍ കുരിശും പിടിച്ച് മുട്ടില്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന വൈദീകനെയാണ്. അവര്‍ വെടിയുതിര്‍ത്തു, പള്ളിയില്‍ നിന്നും വലിച്ചിഴച്ച് വെളിയില്‍ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കൈകളും, കാലുകളും വെട്ടിമാറ്റി, ശിരസ്സ് ഖേദിച്ച്, പള്ളിക്ക് സമീപമുള്ള കിണറ്റിലിട്ടു. കലാപം നടക്കുമ്പോള്‍ ഉണ്ടാകുന്ന സാധാരണ സംഭവമാണ് കൊലപാതകങ്ങള്‍. പ്രത്യേകിച്ചും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടക്കുന്ന കലാപത്തില്‍ വിദേശികളെയാണ് ലക്ഷ്യം അവര്‍ ആരുതന്നെയായാകട്ടെ അവരുടെ നാടേതെന്ന് ആരും തിരക്കില്ല. പുരാണ ദില്ലിയിലെ സെന്റ് മേരീസ് പള്ളിക്ക് അങ്ങനെ ഒരു ചരിത്രം പറയാനുണ്ട്. മീററ്റില്‍ നിന്നും യമുന കടന്ന് ഡല്‍ഹി പിടിക്കാനെത്തിയ ഇന്ത്യന്‍ സൈനീകര്‍ തമ്പടിച്ചത് ഇന്നത്തെ വനപ്രദേശമായ ഹിന്ദു റാവു ആശുപത്രിക്ക് സമീപമാണ്. അക്കാലത്തെ ഏറ്റവും

Also read:  പാകിസ്താന്റെ വെടിനിർത്തൽ ലംഘനം; സാഹചര്യങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം, ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ
പുരാണ ദില്ലിയില്‍ ചെങ്കോട്ടയ്ക്ക് എതിര്‍ വശത്തുള്ള സെന്റ് മേരീസ് പള്ളിയുടെ ഉള്ളില്‍ നിന്നുള്ള കാഴ്ച.

ജനസാന്ദ്രതയേറിയ കാഷ്മീരി ഗേറ്റിന് സമീപം ഉണ്ടായ യുദ്ധത്തിലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാള്‍ റെജിമെന്റ് തലവന്‍ ബ്രിഗേഡിയര്‍ ജോണ്‍ നിക്കോള്‍സണ്‍ കൊല്ലപ്പെടുന്നത്. യുദ്ധത്തില്‍ ആസാധാരണ ശൗര്യം കാണിച്ച നിക്കോള്‍സനെ വീഴ്ത്തിയത് കൗശലക്കാരനായ ഒരു ശിപായിയുടെ തന്ത്രമാണ്. അടുത്തുള്ള കെട്ടിയത്തിന്റെ ജനാലിലൂടെ തന്റെ നെഞ്ചിനെ ലക്ഷ്യം വയ്ക്കുന്ന സൈനീകനെ ബ്രിട്ടീഷ് പട്ടാളക്കാര്‍ കണ്ടില്ല. ബ്രിട്ടീഷ് സൈന്യത്തിന്റെ ശക്തിയായിരുന്ന പഠാണ്‍ സൈനീകര്‍. വാരിയെല്ലിന് വെടിയേറ്റനിക്കോള്‍സന്‍ മരണം ഉറപ്പായപ്പോള്‍ തന്റെ സൈനീകര്‍ക്ക് നിര്‍ദേശം കൊടുത്തു ‘നിങ്ങള്‍ വീറോടെ പൊതുതണം ജയിക്കണം, നാളത്തെ പ്രഭാതം കാണാന്‍ ഞാനുണ്ടാകില്ല.’ ആ വാക്കുകള്‍ അറം പറ്റി നിക്കോള്‍സന്‍ മരിച്ചു. എന്നാല്‍ ഇന്ത്യന്‍ സൈനീകരെ

പുരാണ ദില്ലിയിലെ കാഷ്മീരി ഗേറ്റിലുള്ള നിക്കോള്‍സണ്‍ സെമിത്തേരി.

അടിച്ചമര്‍ത്തുന്നതില്‍ കമ്പനി പട്ടാളം ജയിച്ചു. പട ജയിച്ചെങ്കിലും പടനായകന്‍ കൊല്ലപ്പെട്ട വിചിത്രയുദ്ധമായിരുന്നു 1857-ലെ ആദ്യ സ്വാതന്ത്ര്യ സമരം. നിക്കോള്‍സന് കാശ്മീരി ഗേറ്റില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കി, അദ്ദേഹത്തിന്റെ പേരില്‍ തന്നെ ആ സെമിത്തേരിയും അറിയപ്പെട്ടു. നിക്കോള്‍സന്‍ ഡല്‍ഹിയിലെ പഴയ സെമിത്തേരികളില്‍ ഒന്നാണ്. സ്വാതന്ത്ര്യം നേടിയശേഷമാണ് ഇവിടെ ഇന്ത്യക്കാരുടെ ശവസംസ്‌കരാവും അനുവദിക്കപ്പെട്ടത്, മരണത്തില്‍പ്പോലും വംശീയതയും മേല്‍ക്കോയ്മയും പാലിക്കപ്പെട്ടിരുന്നു.
1857-ലെ ആദ്യത്തെ സ്വാതന്ത്ര്യയമരം പരാജയപ്പെട്ടശേഷം ഡല്‍ഹി കണ്ടത് നരനയാട്ട് തന്നെയായിരുന്നു. തങ്ങളുടെ പടത്തവലനെയും സൈനീകരെയും  കൊന്നതിന്  പകരം ബ്രിട്ടീഷുകാര്‍ ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും ചോരപ്പുഴയൊഴുക്കി. കൊല്ലപ്പെട്ടവരില്‍ രണ്ടായിരത്തിലധികം ഇന്ത്യന്‍സൈനീകര്‍ മാത്രം ഉണ്ടാകും. ദേശസ്‌നേഹികളായ മംഗള്‍ പാണ്ഡേയും സഹസൈനീകരും പ്രയാണം ആരംഭിച്ച ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ഏതാനും ഗ്രാമങ്ങള്‍ തന്നെ ചുട്ടെരിച്ച് ചാമ്പലാക്കി. ഡല്‍ഹിയിലാകട്ടെ പിടികൂടിയ ഇന്ത്യന്‍ പട്ടാലക്കാരുടെ നെഞ്ചിലേക്ക് പീരങ്കി നിറയൊഴിച്ചാണ് വധിച്ചത്. അക്കാലത്തെ ബ്രിട്ടീഷ് കേന്ദ്രങ്ങളായ ദരിയാ ഗഞ്ച്, റെഡ് ഫോര്‍ട്ട്, പുരാണ ദില്ലി റെയില്‍വെ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെ ബ്രിട്ടീഷ് പൗരന്മാരായിരുന്നു ശിപായിമാര്‍ വധിച്ചത്. വെള്ളക്കാരാകട്ടെ കണ്ണില്‍ കണ്ട എല്ലാ ഇന്ത്യക്കാരനെയും വധിച്ചു, ഭവനങ്ങള്‍ക്ക് തീവെച്ചും പകവീട്ടി. 1857-ലെ ശിപിയി ലഹളയ്ക്ക് ശേഷമാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുക്കുന്നത്. ശിപായി ലഹള എന്ന് വെള്ളക്കാരായ ചരിത്രകാരന്മാര്‍ പരിഹസിച്ച ആദ്യത്തെ സ്വാതന്ത്ര്യ സമരം വിജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് രണ്ട് നൂറ്റാണ്ടിന്റെ വൈദേശിക അടിമത്തം പേറേണ്ടി വരില്ലായിരുന്നു.

Also read:  തൊഴില്‍ തട്ടിപ്പ്: മുഖ്യകണ്ണി സരിതയെന്ന് ഒന്നാംപ്രതി രതീഷ്

1865-ല്‍ ഫാദര്‍ വില്യം കീഗനാണ് ഈ പള്ളി പുനര്‍ നിര്‍മ്മിച്ചുത്, ഡല്‍ഹിയിലെ ഗോള്‍ഡാക്ക് ഖാന കത്തീഡ്രല്‍ പള്ളി നിര്‍മ്മിച്ച ഫാദര്‍ ലൂക്ക് വാന്‍കൂസി എന്ന ഇറ്റാലിയന്‍ വൈദീകന്‍  1911-ല്‍ ഇന്നത്തെ രൂപത്തില്‍ വീണ്ടും നവീകരിച്ചു എന്നാണ് പള്ളിയുടെ ചരിത്രം. കാലത്തിന്റെ സാക്ഷിയായ ഈ ദേവലയത്തിന് അനവധി കഥകള്‍ പറയാനുണ്ട്. ആദ്യകാലത്ത് ബ്രിട്ടീഷ് സൈന്യത്തിലെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയായിരുന്നു ഈ പള്ളി. കാരണം അക്കാലത്ത് ഈ പ്രദേശത്ത് ഉണ്ടായിരുന്ന ക്രൈസ്തവര്‍ ചെങ്കോട്ടയിലെ പട്ടാളത്താവളത്തിലെ ഉദ്യോഗസ്ഥരും, റെയില്‍വെ, പോസ്റ്റല്‍, ടെലഗ്രാം ഓഫീസുകളിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരും മാത്രമായിരുന്നു. ഉത്തരേന്ത്യന്‍ പ്രദേശത്തെ ഏറ്റവും പഴക്കമേറിയ ക്രൈസ്തവ ദേവാലയങ്ങളില്‍ ഒന്നാണ് പുരാണ ദില്ലിയിലെ സെന്റ് മേരീസ് പള്ളി ഇന്ന് 163-വര്‍ഷം പിന്നിടുന്നു.
മുഗള്‍ ചക്രവര്‍ത്തി നാദിര്‍ ഷായുടെ ഭരണകാലത്ത് പുരാണ ദില്ലിയിലെ പള്ളികളും മറ്റ് സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. ചാന്ദിനി ചൗക്ക് കലാപം എന്നു ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ് നദിര്‍ഷായുടെ വംശഹത്യ.
ആദ്യകാലത്ത് മണ്‍ഭിത്തിയും കുഴച്ച മണ്ണും പുല്ലും ഉപോയോഗിച്ച് നിര്‍മ്മിച്ച പള്ളി ഇപ്പോള്‍ കാണുന്ന പോലെ ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചത് 1865-ല്‍ ഫാദര്‍ വില്യം കീഗന്‍ എന്ന ഇറ്റാലിയന്‍ വൈദീകനാണ്.

Also read:  കുത്തൊഴുക്കില്‍ ജീവന്മരണ പോരാട്ടം ; ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട ആന കരകയറി

അടുത്തുള്ള ബ്രിട്ടീഷ് സൈന്യ കേന്ദ്രമായ ചെങ്കോട്ടയ്ക്ക് സമീപമായിരുന്നതിനാല്‍ ആദ്യകാലത്ത് പള്ളിയിലെത്തിയിരുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഐറീഷ് സൈനീകരായിരുന്നു. 1914 വരെ പള്ളിക്ക് ഉള്ളില്‍ ഇരിപ്പിടത്തോട് ചേര്‍ന്ന് തോക്കുകള്‍ തലകീഴായി സൂക്ഷിക്കാന്‍ തടികൊണ്ട് നിര്‍മ്മിച്ച സ്റ്റാന്റുകളും ഉണ്ടായിരുന്നു. 1917-ല്‍ കോലമെങ്ങുമുള്ള കത്തോലിക്ക ദേവാലയങ്ങളില്‍ ആയുധങ്ങളും, തോക്കുകളും കൊണ്ടുവരുന്നത് വത്തിക്കാന്‍ ഔദ്യോഗീകമായി നിരോധിക്കുന്നത് വരെ ഇവിടെയും പള്ളിയിലെത്തിയിരുന്ന സൈനീകര്‍ തോക്ക് കൈവശം വച്ചിരുന്നു. കാലപ്രവാഹത്തില്‍ അസ്തമിച്ച ബിംബങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു. സമീപത്തെ വൈദികര്‍ക്കുള്ള ഭവനവും പൈരാണീക നിര്‍മ്മിതിയാണ്.
കാലപ്രവാഹത്തിന്റെ സാക്ഷിയാണ് ഈ പള്ളി, മുഗള്‍ സാമ്രാട്ടുകളുടെ പടയോട്ടങ്ങളും, വംശീയ കലാപങ്ങളും, ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരവും, 1947-ലെ സ്വതന്ത്ര്യ പുലരിയും, ജനാധിപത്യത്തിന്റെ വളര്‍ച്ചയുമെല്ലാം സാക്ഷിയായി നഗരത്തിന്റെ ഭ്രാന്തമായ തിരക്കുകളൊന്നും ബാധിക്കാതെ ഒരു ദേവാലയം.

Around The Web

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കൃത്യമല്ലെന്ന് കേന്ദ്രം

ന്യൂഡല്‍ഹി ∙ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്തകള്‍ തെറ്റായതാണെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ചില വ്യക്തികള്‍ ഈ വിവരം പങ്കുവച്ചിരുന്നെങ്കിലും അതിന് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ലെന്നും, പ്രസിദ്ധീകരിച്ച

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

18 വർഷത്തിനുശേഷം ഇന്ത്യ-കുവൈത്ത് വിമാനസീറ്റുകൾക്കുള്ള ക്വോട്ട വർധിപ്പിക്കുന്നു

ന്യൂഡൽഹി ∙ 18 വർഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും കുവൈത്തും തമ്മിലുള്ള വിമാനസർവീസുകൾക്കായുള്ള സീറ്റുകളുടെ ക്വോട്ട വർധിപ്പിക്കാൻ ധാരണയായി. ഇന്ത്യ-കുവൈത്ത് എയർ സർവീസ് കരാർ പ്രകാരം നിശ്ചയിച്ചിരുന്ന ആഴ്ചയിലെ സീറ്റുകളുടെ എണ്ണം നിലവിൽ 12,000 ആയിരുന്നു.

Read More »

അഹമ്മദാബാദ് അപകടം ശേഷം എയർ ഇന്ത്യയുടെ അന്താരാഷ്ട്ര സർവീസുകൾ ഓഗസ്റ്റ് 1 മുതൽ ഭാഗികമായി പുനരാരംഭിക്കും

ദുബായ് / ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടംതുടർന്ന് താത്കാലികമായി നിർത്തിവച്ചിരുന്ന എയർ ഇന്ത്യയുടെ രാജ്യാന്തര വിമാന സർവീസുകൾ ഓഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ ഭാഗികമായി പുനരാരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ജൂൺ 12-ന് എഐ171

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »