English हिंदी

Blog

roopa

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡ് വേഗത്തിലാണ്.ഡോളറിനെതിരെ എക്കാ ലത്തെയും മോശം വിനിമയ നിരക്കായ 79.03 രൂപയിലേക്കാണ് കൂപ്പുക്കുത്തിയത്.

മുംബൈ : ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. രൂപയു ടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡ് വേഗത്തിലാണ്.ഡോളറിനെതിരെ എക്കാ ലത്തെയും മോശം വിനിമ യ നിരക്കായ 79.03 രൂപയിലേക്കാണ് കൂപ്പുക്കുത്തിയത്. 18 പൈസയുടെ ഇടിവോടെ 79.03 ലാണ് രൂപ യുടെ വിനിമയം  അവസാനിച്ചു. ഡോളറിനെതിരെ രൂപയുടെ മൂല്യം 79 കടക്കുന്നത് ഇതാദ്യമാണ്. വി നിമയത്തിനിടെ 79.05 ഇത് താഴ്ന്നിരുന്നു.

ഇന്നലെ 48 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. 78.85 എന്ന റെക്കോര്‍ഡ് താഴ്ചയിലാണമ ഇന്നലെ വിനിമയം അവസാനിച്ചത്. അടുത്ത്തന്നെ രൂപയുടെ മൂല്യം 80 കടക്കുമെന്നാണ് വിദഗ്ധരുടെ അഭി പ്രായം. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജ്ജിച്ചു. ഇതാണ് രൂപയുടെ മൂല്യത്തെ മുഖ്യമായി ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്.

2014 മെയില്‍ 59 രൂപ 44 പൈസയായിരുന്നു വിനിമയനിരക്ക്. എട്ട് വര്‍ഷത്തിനിടയില്‍ 20 രൂപയുടെ ഇടിവുണ്ടായി.റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ ഇറക്കിയിട്ടും രൂപ യുടെ മൂല്യശോഷണം പിടി ച്ചുനിര്‍ത്താനാകുന്നില്ല. രൂപയെ പിടിച്ചുനിര്‍ത്തുന്നതിന് ആര്‍ബിഐയുടെ പരമ്പരാഗത രീതിയി ലുള്ള ഇടപെടലില്‍ മാറ്റം വരുത്തണമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.