നവംബര്‍ പതിനഞ്ചു മുതല്‍ നിയമം കര്‍ശനമായി നടപ്പാക്കാനൊരുങ്ങി ഖത്തര്‍
ദോഹ : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നവംബര്‍ പതിനഞ്ചു മുതല്‍ നിരോധനം ഏര്‍പ്പെടുത്തി ഖത്തര്‍.
ഗ്രോസറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, കമ്പനികള്‍ തുടങ്ങി എല്ലാവരും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ വാങ്ങി സൂക്ഷിക്കുകയോ വിതരണം ചെയ്യുകയോ പാടില്ല.
പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ പകരം വാങ്ങുകയും വിതരണം ചെയ്യുകയുമാകാം.
അല്ലെങ്കില്‍, കടലാസ്, തുണി എന്നിവ കൊണ്ടുള്ള ബാഗുകള്‍ പകരം ഉപയോഗിക്കാം.
പ്ലാസ്റ്റിക് ബാഗുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ അവയുടെ ഉപയോഗ വിഭാഗം സൂചിപ്പിക്കുന്ന ചിഹ്നം ബാഗുകള്‍ക്കു മുകളില്‍ അലേഖനം ചെയ്തിരിക്കണം.
ഗള്‍ഫിലെ ഒട്ടുമിക്ക രാജ്യങ്ങളിലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.