English हिंदी

Blog

uae shop

പ്രാര്‍ത്ഥനാ സമയങ്ങളില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും കടകളും മറ്റു വാണിജ്യസ്ഥാപ നങ്ങളും തുറക്കാം എന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്

റിയാദ്: നമസ്‌കാര സമയങ്ങളില്‍ സാധാരണ കടകള്‍ ഉള്‍പ്പെടെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങള്‍ ക്കും തുറക്കാന്‍ അനുമതി നല്‍കി സൗദി അറേബ്യ. വ്യാഴാഴ്ച ഫെഡറേഷന്‍ ഓഫ് സൗദി ചേംബേ ഴ്സാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്. പ്രാര്‍ത്ഥനാ സമയങ്ങളില്‍ രാജ്യത്തെ എല്ലാ നഗരങ്ങളിലും കടകളും മറ്റു വാണിജ്യസ്ഥാപനങ്ങളും തുറക്കാം എന്നാണ് വിജ്ഞാപനത്തി ല്‍ പറയുന്നത്. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ എന്ന രീതിയിലാണ് സര്‍ക്കാര്‍ തീരുമാനം.

Also read:  പുതിയ കൊറോണ വൈറസ്: മക്കയില്‍ പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കി

തൊഴിലാളികളുടെയും ഉപഭോക്താക്കളുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുകയാണ് പ്രധാനം. രോഗവ്യാപന സാധ്യത ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. തുറന്നുവച്ചിരിക്കുന്ന കടകള്‍ ഇട യ്ക്ക് അടക്കാതിരിക്കുകയാണ് വേണ്ടത്. ആവശ്യക്കാര്‍ വന്ന് ഷോപ്പിങ് നടത്തി പോകുന്നതിനാല്‍ കൂ ടുതല്‍ ആളുകള്‍ക്ക് കൂടി നില്‍ക്കേണ്ടി വരില്ല- ഫെഡറേഷന്‍ വ്യക്തമാക്കി.

Also read:  ചരിത്രം രചിച്ച് ഇസ്രായേലില്‍നിന്നുള്ള വിമാനം ആദ്യമായി യുഎഇയില്‍ എത്തി

പ്രാര്‍ത്ഥനാ വേളകളില്‍ കടകള്‍ അടയ്ക്കുന്ന, പതിറ്റാണ്ടുകളായുള്ള സമ്പ്രദായത്തിനാണ് മാറ്റം വരു ന്നത്. പ്രാര്‍ത്ഥനയ്ക്കായി തൊഴിലാളികള്‍ ക്കും ഉപഭോക്താക്കള്‍ക്കും തടസ്സമാകാത്ത രീതിയില്‍ പുതിയ ക്രമീകരണങ്ങള്‍ നടത്താനും ഫെഡറേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.