മാനഹുഹുര ലോക്കല്‍ ഓര്‍ഗനൈസിങ് സ്‌ക്വാഡ് അംഗങ്ങളായ ഭര്‍ത്താവും ഭാര്യയുമാണ് സ്വമേ ധയ പൊലിസില്‍ കീഴടങ്ങിയത്. തെലങ്കാന യിലെ ഭദ്രദ്രി പൊലിസ് സ്റ്റേഷന്‍ പരി ധിയിലാണ് മാ വോയിസ്റ്റ് ദമ്പതികള്‍ കീഴടങ്ങിയതെന്ന് പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
തെലങ്കാന : കോവിഡ് വ്യാപനഭീതിയില്‍ മാവോയിസ്റ്റ് ദമ്പതിമാര്‍ പൊലിസില്‍ കീഴടങ്ങി. മാനഹു ഹുര ലോക്കല്‍ ഓര്‍ഗനൈസിങ് സ്‌ക്വാഡ് അംഗങ്ങളായ ഭര്‍ത്താവും ഭാര്യയുമാണ് സ്വമേധയ പൊ ലിസില്‍ കീഴടങ്ങിയത്. തെലങ്കാനയിലെ ഭദ്രദ്രി പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് മാവോയിസ്റ്റ് ദമ്പതികള്‍ കീഴടങ്ങിയതെന്ന് പിടിഐയാണ് റിപ്പോര്‍ട്ട് ചെയ്തത്.
സഹപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന ഭയമാണ് തങ്ങളെ കീഴട ങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് ദമ്പതികള്‍ പൊലിസി ന് മൊഴി നല്‍കി. ആഴ്ചകള്‍ക്കുമുമ്പ് മാവോയിസ്റ്റു കളുടെ കേന്ദ്ര കമ്മിറ്റി അംഗമായ ഹരി ഭൂഷണും മറ്റ് ചില പ്രവര്‍ത്തകരും കോവിഡ് ബാധിച്ച് മരി ച്ചിരുന്നു. ഈ സംഭവം പ്രവര്‍ത്തകര്‍ക്കിടയില്‍ ഭീതി പടര്‍ത്തിയതായി ജില്ലാ പൊലിസ് സൂപ്രണ്ട് സുനില്‍ ദത്ത് പറഞ്ഞു.
കീഴടങ്ങിയ രണ്ട് പേര്‍ക്കും 23 വയസ്സുണ്ട്. ഇരുവരും 2018 മുതലും 2016 മുതലും പാര്‍ട്ടിയില്‍ അംഗ മാണ്. ഭര്‍ത്താവ് തെലങ്കാന സംസ്ഥാന കമ്മിറ്റി അംഗം ആസാദിന്റെ സുരക്ഷയ്ക്കായി നിയോഗിക്ക പ്പെട്ടയാളായിരുന്നു.