അയോധ്യയില്‍ രാമക്ഷേത്രത്തിന്‍റെ തറക്കല്ലിടല്‍ ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാര്‍ഥനയോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ തയ്യാറായി കഴിഞ്ഞു. കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ പ്രോട്ടോക്കോള്‍ പാലിച്ചാകും ചടങ്ങുകള്‍ നടക്കുക.
Also read: ദുബായ് ആസ്ഥാനമാക്കി ഓഹരി വ്യാപാരത്തട്ടിപ്പ്: മലയാളിയിൽ നിന്നും കവർന്നത് അരകോടിയിലധികം രൂപ
ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ വാ൪ഷിക ദിനം തന്നെയാണ് തറക്കല്ലിടാനും മോഡി സ൪ക്കാ൪ തെരഞ്ഞെടുത്തത്. കേന്ദ്രം പുറത്തിറക്കിയ മൂന്നാംഘട്ട ലോക്ഡൗണ്‍ ഇളവുകളില്‍ മതപരമായ പൊതുപരിപാടികള്‍ക്ക് അനുമതിയില്ലെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രത്യേക ഇളവ് നല്‍കുകയായിരുന്നു.















