കോവിഡ് മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ ക്കാര്‍ എട്ടിന പദ്ധതി പ്രഖ്യാപിച്ചു. കോവിഡ് ബാധിത മേഖലകള്‍ക്ക് 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി : കോവിഡ് മൂലം സാമ്പത്തിക മേഖലയില്‍ ഉണ്ടായ പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എട്ടിന പദ്ധതി പ്രഖ്യാപിച്ചു. കോവി ഡ് ബാധിത മേഖലകള്‍ക്ക് 1.10 ലക്ഷം കോടിയുടെ വായ്പാ ഗാരണ്ടി നല്‍കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു.
ആരോഗ്യ മേഖലയില്‍ അടിസ്ഥാന സൗകര്യ വികസനത്തിന് 50,000 കോടി രൂപയുടെ സഹായവും മറ്റു മേഖലകള്‍ക്കായി 60,000 കോടി രൂപയും പ്രഖ്യാപിച്ചു. ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റു മേഖലകള്‍ക്ക് 8.25 ശതമാനവുമാണ് പലിശ നിരക്ക്.
പുതിയ പദ്ധതിയായ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീമിന് കീഴില്‍ 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കും. മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ നല്‍ കേണ്ടതാണ് ഈ വായ്പ. എട്ടിന പദ്ധതികളില്‍ നാലെണ്ണം തികച്ചും പുതിയതും ഒന്ന് ആരോഗ്യ അടിസ്ഥാന സൗകര്യത്തെ ഉന്നമിട്ടാണെന്നും ധനമന്ത്രി പറ ഞ്ഞു. എട്ടു പദ്ധതികളില്‍ നാലു പദ്ധതികള്‍ തീര്‍ത്തും പുതിയതാണെന്ന് ധനമന്ത്രി അറിയിച്ചു. ഒരു പദ്ധതി പൂര്‍ണമായും ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യത്തിനായാണ്.
വായ്പാ ഗാരണ്ടി പദ്ധതിയിലൂടെ 25 ലക്ഷം പേര്‍ക്കു ഗുണം ലഭിക്കും. മൈക്രോഫിനാന്‍സ് സ്ഥാപന ങ്ങളിലുടെ ചെറുകിടക്കാര്‍ക്ക് വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. 1.25 ലക്ഷം രൂപയാണ് ഇ ത്തരത്തില്‍ ലഭ്യമാക്കുക.