Web Desk
കൊറോണ വ്യാപിക്കുന്ന സാഹചര്യത്തില്‍ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് 10 ദിവസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ മേയറും വ്യാപാരി സംഘടനകളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. പച്ചക്കറി പഴവര്‍ഗങ്ങള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും തിങ്കള്‍, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലും പ്രവര്‍ത്തിക്കും. ഹോം ഡെലിവറി ശക്തിപ്പെടുത്താന്‍ ഇവരോട് ആവശ്യപ്പെട്ടു.
പലചരക്ക് കടകള്‍ക്കും ഇതര കടകള്‍ക്കും ഒന്നിടവിട്ട ദിവസങ്ങളിലും മാംസം വില്‍ക്കുന്ന കടകള്‍ രാവിലെ 11 മണിവരെയും പ്രവര്‍ത്തിക്കാം. കോഴി ഇറച്ചികടകള്‍ ഒന്നിടവിട്ട തീയതികളില്‍ തുറക്കും. മത്സ്യവില്‍പനയ്ക്ക് 50% ആളുകള്‍ക്ക് എത്താം. കോണ്‍ട്രാക്ടര്‍മാര്‍ ഇവര്‍ക്ക് ടോക്കണ്‍ നല്‍കണം.
ആള്‍കൂട്ടം മാര്‍ക്കറ്റില്‍ എത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മേയര്‍ പറഞ്ഞു. നഗരസഭ ജീവനക്കാരും പൊലീസും ചാല, പാളയം മാര്‍ക്കറ്റുകളിലെ പ്രവേശന കവാടങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. ഓട്ടോറിക്ഷയിലും ടാക്സിയിലും കയറുന്ന ആളുകള്‍ വാഹനത്തിന്‍റെ നമ്പരും ഡ്രൈവറുടെ പേരും മൊബൈല്‍ നമ്പരും കുറിച്ചെടുക്കണമെന്ന് ഇന്നലെ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഓട്ടോ ഡ്രൈവര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.