മ്യാന്‍മറിലെ മുന്‍ ഭരണാധികാരിയും ജനകീയ നേതാവുമായ ഓങ് സാന്‍ സ്യൂചിക്ക് നാല് വര്‍ഷം തടവ്.പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചതിനും കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനുമാണ് പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതി സ്യൂചിയെ ശിക്ഷിച്ചത്
യാങ്കോണ്‍: മ്യാന്‍മറിലെ മുന്‍ ഭരണാധികാരിയും ജനകീയ നേതാവുമായ ഓങ് സാന്‍ സ്യൂചിക്ക് നാല് വര്‍ഷം തടവ്.പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചതിനും കോവിഡ് നിയമങ്ങള്‍ ലംഘിച്ചതിനു മാണ് പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള കോടതി സ്യൂചിയെ ശിക്ഷിച്ചത്.മുന്‍ പ്രസിഡന്റ് വിന്‍ മിന്റിനും സമാനമായ കുറ്റങ്ങള്‍ക്ക് നാല് വര്‍ഷം ശിക്ഷ വിധിച്ചിട്ടുണ്ട്. ഇരുവരെയും ഇതുവരെ ജയിലിലേക്ക് മാറ്റി യിട്ടില്ലെന്ന് സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
പട്ടാളത്തിനെതിരെ ജനവികാരം തിരിച്ചുവിട്ടു എന്നതാണ് മറ്റൊരു കുറ്റം. കോവിഡ് നിയന്ത്രണങ്ങള്‍ ലം ഘിച്ചെന്ന് കാട്ടി ദുരന്തനിവാരണ നിയമം അനുസരിച്ച് രണ്ടുവര്‍ ഷമാണ് ജയില്‍ ശിക്ഷ വിധിച്ചത്. പട്ടാ ളത്തിനെതിരെ ജനവികാരം തിരിച്ചു എന്ന കുറ്റം ചുമത്തിയാണ് രണ്ടു വര്‍ഷം കൂടി ജയില്‍ ശിക്ഷയ്ക്ക് ഉത്തരവിട്ടത്.
ഫെബ്രുവരി ഒന്നിന് ഭരണം പട്ടാളം പിടിച്ചെടുത്തത് മുതല്‍ 76 കാരിയായ സ്യൂചി വീട്ടുതടങ്കലിലാണ്. തെരഞ്ഞെടുപ്പില്‍ ആങ് സാന്‍ സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി പാര്‍ട്ടി വിജയം ഉറ പ്പിച്ചതിന് പിന്നാലെയായിരുന്നു പട്ടാള അട്ടിമറി.ഔദ്യോഗിക രഹസ്യനിയമം, തെരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങിയ നിരവധി കുറ്റാരോപണങ്ങ ളും പട്ടാള ഭരണകൂടം സ്യൂചിയുടെ മേല്‍ ചുമത്തിയിട്ടുണ്ട്.