English हिंदी

Blog

madrid

Web Desk

മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് വീണ്ടും മുന്നിലെത്തി. ഇന്നലെ നടന്ന മത്സരത്തില്‍ മല്ലോര്‍ക്കയെ എതിരില്ലാത്ത 2 ഗേളുകള്‍ക്ക് തറപറ്റിച്ചതോടെയാണ് മാഡ്രിഡ് റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയത്. ഇതോടെ റാങ്ക് പട്ടികയില്‍ ഒന്നാമതായിരുന്ന ബാഴ്‌സലോണയുമായി 68 പോയിന്‍റ് എന്ന തുല്യത യിലാണ് റയല്‍ മാഡ്രിഡും എത്തിയത്. ബാഴ്‌സലോണയ്‌ക്കും റയലിനും ഒരേ പോയിന്‍റ് ആണെങ്കിലും എൽക്ലാസിക്കോ പോരാട്ടത്തിലെ ജയമാണ് റയലിനെ പോയിന്‍റ് പട്ടികയിൽ ഒന്നാമതെത്തിച്ചത്.

വിനീഷിയസ് ജൂനിയറും സെര്‍ജിയോ റാമോസുമാണ് റയലിനായി ഗോള്‍വല കുലുക്കിയത്. കളിയുടെ 19-ാം മിനിറ്റിലാണ് വിനീഷ്യസ് ജൂനിയര്‍ റയലിനുവേണ്ടി ആദ്യഗോള്‍ നേടിയത്. തുടര്‍ന്ന് പ്രതിരോധം ശക്തമാക്കിയ മല്ലോര്‍ക്ക പലതവണ പന്ത് കൈവശമാക്കിയിട്ടും ഗോളടിക്കാനായില്ല. ഇതിനിടെ രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ റാമോസ് റയലിനായി രണ്ടാം ഗോള്‍ നേടി വിജയം ഉറപ്പിക്കുകയായിരുന്നു.

Also read:  അഞ്ച് വര്‍ഷത്തില്‍ കൂടുതല്‍ അവധിയെടുത്താല്‍ ജോലി പോകും ; എയ്ഡഡ് അധ്യാപകര്‍ക്ക് അവധി അനുവദനീയമല്ലെന്ന് ഹൈക്കോടതി

സീസണില്‍ റാമോസിന്‍റെ 10-ാം ഗോളാണ് രണ്ടാം പകുതിയില്‍ പിറന്നത്. ഇനി 7 കളികളാണ് റയലിന് ബാക്കി യുള്ളത്. അതേസമയം മല്ലോര്‍ക്ക റാങ്ക് പട്ടികയില്‍ 18-ാം സ്ഥാനത്താണുള്ളത്.