English हिंदी

Blog

fine 1

ലോക്ക്ഡൗണായതോടെ സര്‍ക്കാരിന്റെ മദ്യവും ലോട്ടറിയുമുള്‍പ്പെടെ പ്രധാന വരുമാന മാര്‍ഗങ്ങളെല്ലാം നിലച്ചിരിക്കെയാണ് കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴചുമത്തി ഈ വര്‍ഷം ഇതുവരെ പൊലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപ

തിരുവനന്തപുരം : കോറോണകാലത്ത് എല്ലാ വരുമാന മാര്‍ഗവും അടഞ്ഞപ്പോള്‍ ലോക്ഡൗണ്‍ ലംഘനത്തിന് പൊതുജനങ്ങളില്‍ നിന്ന് ഈടാ ക്കുന്ന പിഴ തുക സര്‍ക്കാരിന് പ്രധാന വരുമാന മാ ര്‍ഗമായി. ലോക്ക്ഡൗണായതോടെ സര്‍ക്കാരിന്റെ മദ്യവും ലോട്ടറിയുമുള്‍പ്പെടെ പ്രധാന വരുമാന മാര്‍ഗങ്ങളെല്ലാം നിലച്ചിരിക്കുകയാണ്. ജനങ്ങളില്‍ നിന്നുള്ള പിഴ തുകയാണ് ഇപ്പോള്‍ കോടികളാ യി ഖജനാവിലേക്കെത്തുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴചുമത്തി ഈ വര്‍ഷം ഇതുവരെ പോലീസ് ഈടാക്കിയത് 35 കോടിയിലധികം രൂപയാണ്. കോവിഡ് മാനദണ്ഡങ്ങ ള്‍ ജനങ്ങള്‍ പാലിക്കാത്തതിന്റെ തെളിവാണ് പിഴത്തുകയിലെ വന്‍ വര്‍ദ്ധനവ് കാണിക്കുന്നതെന്ന് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Also read:  വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റില്‍ ദുരുപയോഗം ; മഞ്ജുവാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും വക്കീല്‍നോട്ടീസ്

ജനുവരി ഒന്നു മുതല്‍ ജൂണ്‍ 9 ചൊവ്വാഴ്ചവരെയാണ് ഇത്രയും തുക പിഴയായി പോലീസ് ഈ ടാക്കി യത്. ഇതേ കാലയളവിനുള്ളില്‍ നിയന്ത്രണ ങ്ങള്‍ ലംഘിച്ച 82630 പേര്‍ക്കെതിരെ കേസെ ടു ത്തു. കൊവിഡ് നിയന്ത്രങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കേരള പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാ രമാണ് പൊലീസ് പിഴ ചുമത്തുന്നത്. 500 മുതല്‍ 5000 രൂപവരെ പിഴ ചുമത്താന്‍ നിയമം അനു വദിക്കുന്നുണ്ട്. അങ്ങനെ കഴിഞ്ഞ അഞ്ചു മാസത്തിനുള്ളില്‍ സര്‍ക്കാരിന് പിഴയിനത്തില്‍ കിട്ടി യത് 35,17,57,048 രൂപയാണ്.

Also read:  കോവിഡ് അതിജീവന ദൗത്യവുമായി സ്റ്റാര്‍ ഫെസ്റ്റ് പ്രദര്‍ശനോത്സവം

ലോക്ഡൗണ്‍ കാലയളവില്‍ റിക്കോര്‍ഡ് തുകയാണ് പിഴയായി പൊലീസ് പിരിച്ചെടുത്തത്. 1,96,31,100 രൂപയാണ് ഈ ലോക്ഡൗണ്‍ കാലത്ത് പിഴയീടാക്കിയത്. മെയ് 14 മുതല്‍ 20 വരെയുള്ള കാലയളവിലാണ് ഇത്രയും തുക പിരിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ ലഘിക്കുന്ന വ്യാപാര സ്ഥാപന ങ്ങള്‍, മാനദമണ്ഡം ലംഘിച്ചുള്ള വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 5000 രൂപയാണ് പൊലീസ് ചുമത്തുന്നത്. വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാല്‍ 2000 രൂപയാണ് പിഴ ഈടാക്കു ന്നത്. മാസ്‌ക്കില്ലെങ്കില്‍ 500 രൂപ വരെ പിഴ ചുമത്തും. കോടികള്‍ പൊലീസിലേക്ക് ഒഴുകിയെത്തി. മാര്‍ച്ച് മുതല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവില്‍ നിന്നുള്ള പിഴ അടയക്കാനായി മാത്രം എല്ലാ ജില്ലകളിലും പൊലീസ് പ്രത്യേകം അക്കൗണ്ട് തുടങ്ങിയിരുന്നു.