Web Desk
പ്രവാസികള്‍ രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണെന്നും അവരെ ഒഴിവാക്കാനാവില്ലെന്നും യു.എ.ഇ അടിസ്ഥാന വികസന മന്ത്രി അബ്ദുള്ള ബിന്‍ മുഹമ്മദ് ബെല്‍ഹൈഫ് അല്‍ നുഅയ്മി പറഞ്ഞു. ടി.വി ചാനലിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുവൈത്തില്‍ പ്രവാസികളുടെ എണ്ണം കുറക്കാന്‍ പോകുന്നുവെന്ന വാര്‍ത്തയുമായി ബന്ധപ്പെട്ട ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രഗത്ഭരായ പ്രവാസി തൊഴിലാളികളുള്ള നാടാണ് യു.എ.ഇ. അവരെ രാജ്യത്തിന് ആവശ്യമാണ്. കോവിഡ് -19 അധികകാലം ഇവിടെയുണ്ടാവില്ലെന്നും രാജ്യം കോവിഡിനെ അതിജീവിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.