കോഴിക്കോട് കോര്‍പ്പറേഷന്‍ അക്കൗണ്ടില്‍ നിന്ന് പണം തട്ടിയെടുത്ത കേസ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് അ ന്വേഷണ ചുമതല. അക്കൗണ്ടില്‍ നിന്ന് മുന്‍ മാനേജര്‍ എംപി റിജില്‍ തട്ടിയെടുത്ത പണം ചെലവിട്ടത് ഓണ്‍ലൈന്‍ ഗെയിമുകളിലും ഓഹരി വിപണികളിലുമെന്നാണ് സൂ ചന
കോഴിക്കോട് : കോര്‍പ്പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പ് നടത്തിയ കേസി ലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. പഞ്ചാബ് നാഷണ ല്‍ ബാങ്കിന്റെ കോഴിക്കോ ട്ടെ ലിങ്ക് റോഡ് ശാഖയിലെ നഗരസഭയുടെ അക്കൗണ്ടില്‍ നിന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ മാ നേജര്‍ റിജില്‍ കോടികള്‍ തട്ടിയെടുത്തെ ന്നാണ് പരാതി.
കോര്‍പ്പറേഷന്‍ അക്കൗണ്ടിലെ 98 ലക്ഷം രൂപ കാണാതായതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. ആകെ 15 കോടി 24 ലക്ഷം രൂപ നഷ്ടമായതായാണ് മേയര്‍ ബീനാ ഫിലിപ്പ് ഏറ്റവുമവസാനം വെളിപ്പെടുത്തിയിരിക്കുന്നത്. ആകെയുള്ള 14 അക്കൗണ്ടു കളില്‍ ഏഴ് അക്കൗണ്ടുകളില്‍ നിന്നാണ് ഇത്രയും പണം നഷ്ടമായതെന്നും മേയര്‍ പറയുന്നു.
പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ സീനിയര്‍ മാനേജരായിരുന്ന റിജില്‍ ചെറിയ തുകകളായാ ണ് പണം മാറ്റിയതെന്നാണ് കണ്ടെത്തല്‍. അച്ഛന്റെ അക്കൗണ്ടിലേക്ക് തു ക മാറ്റിയപ്പോള്‍ തുക എവി ടെ നിന്ന് വന്ന് കാണിക്കേണ്ട ഭാഗം റിജില്‍ ഒഴിച്ചിട്ടിരുന്നു. സീനിയര്‍ മാനേജര്‍ക്ക് മാത്രമേ ഇത്തര ത്തില്‍ രേഖകള്‍ കൈകാര്യം ചെയ്യാന്‍ സാ ധിക്കുകയുള്ളൂ. സീനിയര്‍ മാനേജരുടെ അധികാരം ഇ യാള്‍ ദുരുപയോഗം ചെയ്തതായും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പണം തട്ടിപ്പ് കേസില്‍ റിജില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂ ര്‍ ജാമ്യാപേക്ഷ നല്‍കി. ജാമ്യാപേക്ഷ കോടതി ശനിയാഴ്ച പരിഗണിക്കും.കോര്‍പ്പറേഷന്റെ വിവിധ അ ക്കൗണ്ടുകളില്‍നിന്നായി ഏകദേശം 14.5 കോടി രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്. വ്യാപക ക്രമ ക്കേട് നടത്തി പണം അപഹരിച്ചെന്ന പരാതി വന്നതോടെ നിലവില്‍ എരഞ്ഞിപ്പാലം ശാഖയില്‍ മാ നേജറായിരുന്ന റിജിലിനെ ബാങ്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.











