Web Desk
സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ആയി. കൊല്ലം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇക്കഴിഞ്ഞ 10നു ഡല്‍ഹി നിസാമുദ്ദീനില്‍ നിന്നു ട്രെയിന്‍ മാര്‍ഗമെത്തിയ ശേഷം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. പനി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടിയതിനെ തുടര്‍ന്ന് 17നു നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ആരോഗ്യവകുപ്പിന്റെയും പോലിസിന്റെയും നിര്‍ദേശപ്രകാരമാണ് സംസ്‌കരിക്കുക.