Web Desk
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എക്സൈസ് ഡ്രൈവർ മരിച്ചു. കണ്ണൂർ പരിയാരം ഗവ. മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിലായിരുന്ന മട്ടന്നൂർ എക്സൈസ് ഓഫിസിലെ ഡ്രൈവർ പടിയൂർ സുനിൽ (28) രാവിലെ മരിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 21 ആയി.