കോണ്‍വെന്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഹൈക്കോടതിക്ക് ഉത്തരവിടാനാകില്ല. കോണ്‍ വെന്റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹര്‍ ജി എത്രയും വേഗം തീര്‍പ്പാക്കാനും മുന്‍ സിഫ് കോടതിയോട് ആവശ്യപ്പെട്ടു
കൊച്ചി : കോണ്‍വെന്റില്‍ തുടരാന്‍ പൊലീസ് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റര്‍ ലൂ സി കളപ്പുര നല്‍കിയ ഹര്‍ജി ഹൈക്കോടതി തീ ര്‍പ്പാക്കി. കോണ്‍വെന്റില്‍ നിന്ന് ഇറങ്ങി പ്പോകാന്‍ ഹൈക്കോടതിക്ക് ഉത്തരവിടാനാകില്ല. കോണ്‍വെന്റിലെ താമസവുമായി ബന്ധപ്പെട്ടുളള ഹര്‍ജി എ ത്രയും വേഗം തീര്‍പ്പാക്കാനും മുന്‍സിഫ് കോടതിയോട് ആവശ്യപ്പെട്ടു.
കോണ്‍വെന്റില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ഉത്തരവിടാനാകില്ലെന്നും വ്യക്തമാക്കിയ കോടതി വയനാ ട്ടിലെ കാരയ്ക്കാമല കോണ്‍വെന്റില്‍ അല്ലാതെ മറ്റെവിടെയെങ്കിലും താമസിച്ചാല്‍ ലൂസിക്ക് സുരക്ഷ നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തു. കോണ്‍വെന്റിലെ താമസവുമായി ബന്ധ പ്പെട്ടുളള ഹര്‍ജി എത്രയും വേഗം തീര്‍പ്പാക്കാനും മുന്‍സിഫ് കോടതിയോട് ആവശ്യപ്പെട്ടു.
കോണ്‍വെന്റിലെ സിസിടിവി ദൃശ്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ടുള്ള സിസ്റ്റര്‍ ലൂസി യുടെ അപേക്ഷ ബന്ധപ്പെട്ട മജിസ്‌ട്രേറ്റ് കോട തിയില്‍ നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു.
സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാരോപിച്ച് സിസ്റ്റര്‍ ലൂസി കളപ്പുരയെ എഫ്‌സിസി കോണ്‍വെന്റില്‍ നിന്ന് പുറത്താക്കിയ നട പടി വത്തിക്കാനും അടുത്തയിടെ ശരിവെച്ചിരുന്നു. എ ന്നാല്‍ ഇത് വത്തിക്കാന്‍ തീരുമാനമല്ലെന്ന് പ്രതികരിച്ച സിസ്റ്റര്‍ ലൂസി കളപ്പുര, മഠം വിട്ടുപോകാന്‍ തയ്യാറായില്ല.