കെ പി സി സി പ്രസിഡന്റായി കെ സുധാകരനും വര്‍ക്കിങ് പ്രസിഡന്റുമാരായി ടി സിദ്ദീഖും കൊടിക്കുന്നേല്‍ സുരേഷും പി ടി തോമസും സുധാകരനൊപ്പം ചുമതലയേറ്റു
തിരുവനന്തപുരം : സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയെ ഇനി കെ സുധാകരന്‍ നയിക്കും. പ്രഖ്യാ പനം വന്ന് രണ്ട് ആഴ്ച പിന്നിട്ട ശേഷം കെ പി സി സി പ്രസിഡന്റായി കെ സുധാകരന്‍ ചുമതലയേറ്റു. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പ്രതിമയിലും തുടര്‍ന്ന് പാളയം രക്തസാക്ഷി മണ്ഡ പത്തിലും ഹാരാര്‍പ്പണം നടത്തിയാണ് കെ സുധാകരന്‍ ചുമതലയേറ്റത്.
ഇന്ദിരാഭവനില്‍ സുധാകരന് സേവാദള്‍ വോളന്റിയര്‍മാര്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. തുടര്‍ന്ന് സുധാകരന്‍ പാര്‍ട്ടി പാതക ഉയര്‍ത്തിയ ശേഷ മാണ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്ന കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിടവാങ്ങല്‍ പ്രസംഗം നട ത്തി. വര്‍ക്കിങ് പ്രസിഡന്റുമാരായി ടി സിദ്ദീഖും കൊടിക്കുന്നേല്‍ സുരേഷും പി ടി തോമസും സുധാകരനൊപ്പം ചുമതലയേറ്റു.കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിയമസഭ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് തലപ്പത്ത് അഴിച്ചുപണിക്ക് ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. പ്രവര്‍ത്തകരുടെ കൂടി വികാരം മാനിച്ച് കോ ണ്‍ഗ്രസിന്റെ കണ്ണൂരിലെ കരുത്തനായ കെ സുധാകരന് കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നറുക്ക് വീഴുകയായിരുന്നു.
പാര്‍ട്ടിയെ കേഡര്‍ സംവിധാനയത്തിലേക്ക് മാറ്റുകയാണ് തന്റെ ലക്ഷ്യമെന്ന് സധാകരന്‍ നേരത്തെ പറഞ്ഞിരുന്നു. കെ പി സി സിയിലും ഡി സി സികളിലും ജോംബോ കമ്മിറ്റികള്‍ വെട്ടിക്കുറക്കുമെ ന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ സുധാകരന്റെ പരിഷ്‌ക്കാരങ്ങള്‍ക്ക് ഗ്രൂപ്പുകളില്‍ നിന്ന് എന്ത്ര പിന്തുണകിട്ടുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ചുമതലയേറ്റെടുത്ത ശേഷം നടത്തുന്ന പ്രസംഗത്തില്‍ കെ പി സി സി പുനഃസംഘടന സൂചിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.