English हिंदी

Blog

hariyana minister

 

ഡല്‍ഹി: ഹരിയാന ആഭ്യന്തരമന്ത്രി അനില്‍ വിജിന് കോവിഡ് സ്ഥിരീകരിച്ചു. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ 20ന് അനില്‍ വിജ് കോവിഡ് വാക്‌സിന്‍ എടുത്തിരുന്നു. ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്റെ ആദ്യ ഡോസ് അനില്‍ വിജ് സ്വീകരിച്ചിരുന്നു.

Also read:  കോവിഡ് വാക്‌സിനുകള്‍ 110 ശതമാനം സുരക്ഷിതമെന്ന് ഡ്രഗ്‌സ് കണ്‍ട്രോളര്‍; പനി അലര്‍ജി ഉണ്ടാകുന്നത് സ്വാഭാവികം

അംബാല കന്റോണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സയിലാണ് മന്ത്രിയിപ്പോള്‍. താനുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികള്‍ കോവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍) ഭാരത് ബയോടെകും സംയുക്തമായാണ് കോവാക്‌സിന്‍ വികസിപ്പിക്കുന്നത്. നേരത്തെ വാക്‌സിന്‍ പരീക്ഷണത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങള്‍ വിജയകരമായി പുര്‍ത്തിയാക്കിയതായി നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു.