ഓഹരികളില്‍ കൃത്രിമം നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ട് ദിവസത്തിനകം കോര്‍പ്പറേറ്റ് ഭീമന്‍ അദാനിക്കുണ്ടായ നഷ്ടം നാലു ലക്ഷം കോടിയായി. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള ലോകസമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്ത് നിന്നും ഏഴിലേക്ക് പതിച്ചു
മുംബൈ : ഓഹരികളില്‍ കൃത്രിമം നടത്തിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രണ്ട് ദിവസ ത്തിനകം കോര്‍പ്പറേറ്റ് ഭീമന്‍ അദാനിക്കുണ്ടായ നഷ്ടം നാലു ലക്ഷം കോടിയായി. ഏറ്റവും കൂടുതല്‍ ആ സ്തിയുള്ള ലോകസമ്പന്നരുടെ പട്ടികയില്‍ ഗൗതം അദാനി രണ്ടാം സ്ഥാനത്ത് നിന്നും ഏഴിലേക്ക് പതിച്ചു.
ബുധനാഴ്ച മാത്രം ഒരു ലക്ഷം കോടി രൂപയുടെ നഷ്ടം അദാനി ഓഹരികള്‍ക്കുണ്ടായി. ഇന്നലെയും ഓഹരി വിറ്റഴിക്കല്‍ ശക്തമായി തുരുന്നതിനിടെ വിപണി മൂര്യത്തില്‍ 3.4 ലക്ഷം കോടിയുടെ ഇടിവുണ്ടായി. അദാ നി ഗ്രൂപ്പ് ആരോപണങ്ങള്‍ നിഷേധിക്കുകയും കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കുകയും ചെയ് തെങ്കിലും ലിസ്റ്റഡ് കമ്പനി കളെല്ലാം തകര്‍ന്നടിഞ്ഞു. ഇന്ത്യന്‍ ഓഹരി സൂചികളിലും ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പ്രതിസന്ധിയുണ്ടാക്കി. ബിഎസ്ഇ, നിഫ്റ്റി സൂചികകള്‍ തകര്‍ച്ച രേഖപ്പെടുത്തി. ദേശീയ രാഷ്ട്രീ യത്തിലും റിപ്പോര്‍ട്ട് അലയൊലികള്‍ സൃഷ്ടിച്ചു.
അദാനി എന്റര്‍പ്രൈസസ്-19.5, അദാനി പോര്‍ട്‌സ്-19, അദാനി ട്രാന്‍സ്മിഷന്‍, അദാനി ടോട്ടല്‍ ഗ്യാസ് 20, എസിസി 4.99 ശതമാനം വീതമാണ് നഷ്ടം രേഖപ്പെടുത്തിയത്. ഏറ്റവുമധിതകം നഷ്ടം നേരിട്ട അംബുജ സിമെന്റിന് ഒരു ട്രേഡിങ് സെഷനില്‍ ഓഹരി മൂല്യത്തില്‍ 25 ശതമാനത്തോളം നഷ്ടമുണ്ടായി. അദാനി പവര്‍,അദാനി വിമര്‍ എന്നിവ അഞ്ച് ശതമാനം, എന്‍ഡിടിവി 4.99 ശതമാനവും നഷ്ടം നേരിട്ടു. അദാനി എന്റര്‍പ്രൈസസിന്റെ ഫോളോ ഓണ്‍ പബ്ലിക് ഓഫറിനും (എഫിപിഒ) റിപ്പോര്‍ട്ട് തിരിച്ചടിയായി.
ഫോബ്‌സ് റിയല്‍ ടൈം ബില്യയണര്‍ പട്ടികയനുസരിച്ച് അദാനിയുടെ ആസ്തിയില്‍ 22.5 മുതല്‍ 96.8 ബി ല്യണ്‍ ഡോളര്‍ വരെ കുറവുണ്ടായി. ഗ്രൂപ്പ കമ്പനികളുടെ ഓഹരിമൂല്യം ക്രമാതീതമായി ഉയര്‍ന്നതിനെ തു ടര്‍ന്ന് അദാനി 2022 ല്‍ ലോകസമ്പന്നരില്‍ രണ്ടാമത് എത്തിയിരുന്നു.











