സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടത്തിയ കൊടിമരജാഥ ബഹിഷ്‌കരിച്ച് കെ ഇ ഇസ്മായിലും സി ദിവാകരനും. കൊടിമരം ജാഥാ ക്യാപ്്റ്റന് നല്‍കേണ്ട ചുമതല കെ ഇ ഇസ്മയിലിനായി രുന്നു. എന്നാല്‍ അദ്ദേഹം ബഹിഷ്‌കരി ച്ചത് മൂലം മന്ത്രി ജി ആര്‍ അനിലാണ് കൊടിമരം കൈമാറിയത്
തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് നടത്തിയ കൊടിമരജാഥ ബഹിഷ്‌കരിച്ച് കെ ഇ ഇസ്മായിലും സി ദിവാകരനും. കൊടിമരം ജാഥാ ക്യാപ്റ്റന് നല്‍കേണ്ട ചുമത ല കെ ഇ ഇസ്മയിലിനായിരുന്നു. എന്നാല്‍ അദ്ദേഹം ബഹിഷ്‌കരിച്ചത് മൂലം മന്ത്രി ജി ആര്‍ അനിലാ ണ് കൊടിമരം കൈമാറിയത്. സിപിഐ യില്‍ വിഭാഗീയ തുടരുന്നതിനിടെയാണ് പ്രധാനപ്പെട്ട ചട ങ്ങില്‍ നിന്നും നേതാക്കള്‍ വിട്ടുനിന്നത്. ജില്ലയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ സംസ്ഥാന നിര്‍വാഹ ക സമിതി അംഗമാണ് സി ദിവാകരന്‍.
പാര്‍ട്ടിയില്‍ പ്രായപരിധി നടപ്പാക്കുന്നതിന് എതിരെ ഇരു നേതാക്കളും നേരത്തെ രംഗത്തുവന്നിരു ന്നു. ഇതിന് പിന്നാലെയാണ്, വിഭാഗീയത കൂടുതല്‍ വെളിപ്പെടുത്തുന്ന നടപടി നേതാക്കളുടെ ഭാഗ ത്തുനിന്നുണ്ടായിരിക്കുന്നത്. നാളെയാണ് സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകുന്നത്. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് കൊടിമര ജാഥയും പതാക ജാഥയും സംഗമിക്കുക. കാനം രാജേന്ദ്രന്‍ ഇരുജാഥകളേയും സ്വീകരിച്ചു.
അതേസമയം, വിഭാഗീയ പ്രവര്‍ത്തികളിള്‍ ഏര്‍പ്പെടുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നവയുഗത്തില്‍ എഴുതിയ ലേഖ നത്തില്‍ താക്കീത് നല്‍കി. വിഭാഗീയതയും വ്യക്തികേന്ദ്രീകൃത രീതിയിലും സിപിഐയില്‍ ഇല്ലെന്നും കാനം പാര്‍ട്ടി മുഖമാസി കയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു. സിപിഐ യില്‍ വിഭാഗീയതല്ലന്ന ഉറച്ച നിലപാടിലാണ് കാനം രാജേന്ദ്രന്‍. വിഭാഗീയതയും വ്യക്തി കേന്ദ്രീകരണവും സിപിഐയിലില്ല. അത്തരത്തില്‍ ആ രെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് മുന്‍കാല ചരിത്രം വ്യക്തമാക്കുന്നു ണ്ടെന്നും കാനം ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കി. സിപിഐഎമ്മിന് മുന്നില്‍ അടിയറവ് പറയു ന്നുവെന്ന ആരോപണത്തിനും ലേഖനത്തിലൂടെ കാനം മറുപടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വ്യ ക്തിത്വം സംരക്ഷിക്കുന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും കാനം മറുപടി നല്‍കി.











