ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിലാണ് 18 തോക്കുകള്‍ പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജന്‍സി യായ സിസ്‌കോയുടെ സുരക്ഷാ ജീവനക്കാരാണ് ഇവര്‍
കൊച്ചി: കൊച്ചിയില്‍ തോക്കുകള്‍ പിടികൂടിയ സംഭവത്തില്‍ 19 പേര്‍ അറസ്റ്റില്‍. തോക്ക് കൈവശം വച്ചിരുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയിലെ ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. ഇന്നലെ പൊലീസ് നടത്തിയ റെയ്ഡിലാണ് 18 തോക്കുകള്‍ പിടികൂടിയത്. മുംബൈയിലെ സ്വകാര്യ ഏജന്‍സിയായ സിസ്‌കോയുടെ സുരക്ഷാ ജീവനക്കാരാണ് ഇവര്‍.
പിടികൂടിയ തോക്കുകള്‍ക്ക് ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവര്‍ക്കെതിരെ കേ സ് രജിസ്റ്റര്‍ ചെയ്തിരുന്നു. എടിഎമ്മില്‍ നി ന്നും പണം നിറയ്്ക്കുന്നതിന് സുരക്ഷ നല്‍കുന്നവരു ടെ തോക്കുകളാണ് പൊലീസ് പിടികൂടിയത്. കശ്മീരില്‍ നിന്നുള്ള തോക്കുകളാണ് ഇതെന്നും പൊ ലീസ് കണ്ടെത്തിയിരുന്നു. എല്ലാവരും ജമ്മുകശ്മീര്‍ സ്വദേശികളാണ്.
ലൈസന്‍സ് ഇല്ലെന്ന് കണ്ടെത്തിയാല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് ഇന്ന ലെ വ്യക്തമാക്കിയിരുന്നു. സ്വകാര്യ ഏജന്‍സി കളില്‍ സുരക്ഷാ ജീവനക്കാരായി എത്തുന്നവര്‍ സ്വ ന്തം നിലയില്‍ തോക്കുകള്‍ സംഘടിപ്പിക്കുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. കഴിഞ്ഞ ദിവ സം തിരുവനന്തപുരത്ത് അറസ്റ്റിലായ അഞ്ച് പേരും ഇതേ ഏജന്‍സിയുടെ ജീവനക്കാരാണെന്നും പൊലീസ് വ്യക്തമാക്കി.