കേന്ദ്ര സക്കാറിന്‍റെ ഹജ്ജ്​ ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക്​ തിരിച്ചടിയായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ സർക്കുലർ.

2556121-hajj-2025

ദുബൈ: കേന്ദ്ര സക്കാറിന്‍റെ ഹജ്ജ്​ ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച പ്രവാസികൾക്ക്​ തിരിച്ചടിയായി വിദേശകാര്യ മന്ത്രാലയത്തിന്‍റെ സർക്കുലർ. ഹജ്ജിന്​ അവസരം ലഭിച്ച തീർഥാടകർ വെരിഫിക്കേഷനായി സംസ്ഥാന ഹജ്ജ്​ കമ്മിറ്റി ഓഫിസിൽ പാസ്​പോർട്ട്​ സമർപ്പിക്കണമെന്നാവശ്യപ്പെട്ട്​ പുറത്തിറക്കിയ സർക്കുലറാണ്​ വഴിമുടക്കിയാവുന്നത്​.
കേന്ദ്ര ഹജ്ജ്​ ക്വാട്ട വഴി അപേക്ഷ സമർപ്പിച്ച മുഴുവൻ തീർഥാടകരും ഏപ്രിൽ 18ന്​ മുമ്പ് സംസ്ഥാന ഹജ്ജ്​ കമ്മിറ്റി ഓഫിസിൽ​ പാസ്​പോർട്ട്​ സമർപ്പിക്കണമെന്നാണ്​ സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്​. എന്നാൽ, ഏപ്രിൽ 16നാണ് സർക്കുലർ ഇറക്കിയിരിക്കുന്നത്​​. പ്രവാസികളായ തീർഥാടകർക്ക്​ അതത്​ ജില്ലാ ടൂറിസം ഓഫിസർ (ഡി.ടി.ഒ) വഴി സർക്കുലർ എത്തിയത്​ ഏപ്രിൽ 17ന്​ വൈകിട്ടാണെന്ന്​ തീർഥാടകർ പറയുന്നു. പാസ്​പോർട്ട്​ സമർപ്പിക്കാൻ ഒരു ദിവസം പോലും സമയം ലഭിക്കാത്തതിനാൽ യാത്ര മുടങ്ങുമോയെന്ന ആശങ്കയിലാണ്​ പ്രവാസികളായ ഭൂരിഭാഗം തീർഥാടകരും.
സംസ്ഥാന ഹജ്ജ്​ കമ്മിറ്റി ഓഫിസിൽ സമർപ്പിക്കുന്ന പാസ്​പോർട്ട്​ അവിടെനിന്ന്​ മുംബൈയി​ലെ ഓഫിസിലേക്ക്​ അയച്ചാണ്​ വെരിഫിക്കേഷൻ പൂർത്തിയാക്കുക. എന്നാൽ, കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ പാസ്​പോർട്ട്​ സമർപ്പിക്കുമെന്ന ആശങ്കയിലാണ്​ പ്രവാസികളായ അപേക്ഷകർ. വെരിഫിക്കേഷൻ പൂർത്തീകരിച്ചില്ലെങ്കിൽ യാത്ര മുടങ്ങാൻ ഇടയാക്കുമെന്നാണ്​ സർക്കുലറിൽ മുന്നറിയിപ്പു നൽകുന്നുണ്ട്​. ഹജ്ജ്​ യാത്രക്കായി പണമടച്ച തീർഥാകർക്ക്​ കഴിഞ്ഞ ദിവസം സൗദി വിദേശകാര്യ മന്ത്രാലയം വിസ അയച്ചുനൽകിയിരുന്നു. കൂടാതെ ഇവരുടെ യാത്ര തീയതികളും ഇതിനകം ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു.
ഏപ്രിൽ 25നകം പാസ്​പോർട്ട്​ സമർപ്പിച്ചാൽ മതിയെന്നായിരുന്നു നേരത്തെ ഡി.ടി.ഒമാർ നൽകിയിരുന്ന നിർദേശം​. ഇതനുസരിച്ച്​ നാട്ടിലേക്ക്​ വിമാന ടിക്കറ്റ്​ എടുത്തവർക്ക്​ കനത്ത തിരിച്ചടിയാണ്​ പുതിയ സർക്കുലർ. പലരും 18നും 19നുമാണ്​ ടിക്കറ്റ്​ എടുത്തിട്ടുള്ളതെന്നും പ്രവാസികളായ ഹജ്ജ്​ അപേക്ഷകർ പറഞ്ഞു. തീർഥാടനത്തിനായി പണമടക്കുകയും​ വിസ കൈപ്പറ്റുകയും ​ചെയ്തശേഷം പാസ്​പോർട്ട്​ വെരിഫിക്കേഷന്‍റെ പേരിൽ അവസാന നിമിഷം യാത്ര മുടങ്ങുമെന്ന ആശങ്ക ശക്തമാണ്​. പാസ്​പോർട്ട്​ സമർപ്പിക്കാനുള്ള സമയം നീട്ടി ലഭിക്കു​ന്നതിന്​ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി സംസ്ഥാന ഹജ്ജ്​ കമ്മിറ്റി അധികൃതർ ഇടപെടുമെന്ന പ്രതീക്ഷയിലാണ്​ പ്രവാസികളായ തീർഥാടകർ.

Also read:  ബ്ലോഗര്‍ റിഫ മെഹ്നുവിന്റെ ദൂരൂഹമരണം ; ഭര്‍ത്താവ് മെഹ്നാസിന് എതിരെ കേസ്, ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

POPULAR ARTICLES