കെ ബാബു തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ ത്ഥന നടത്തിയെന്നും വോട്ടേര്‍സ് സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രമുപയോഗിച്ചെന്നും സ്വരാജിന്റെ ഹരജിയില്‍ പറയുന്നു.
തിരുവനന്തപുരം: തൃപ്പുണിത്തുറ മണ്ഡലത്തില്‍ വിജയിച്ച മുന്‍മന്ത്രി കെ. ബാബുവിന്റെ തെര ഞ്ഞെടുപ്പ് വിജയം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ എം. സ്വരാജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ബാബു തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച് ശബരിമല അയ്യപ്പന്റെ പേര് പറഞ്ഞ് വോട്ടഭ്യര്‍ ത്ഥന നടത്തിയെന്നും വോട്ടേര്‍സ് സ്ലിപ്പില്‍ അയ്യപ്പന്റെ ചിത്രമു പയോഗിച്ചെന്നും സ്വരാജിന്റെ ഹരജിയില്‍ പറയുന്നു.
മത്സരം ശബരിമല അയ്യപ്പനും എം സ്വരാജ് തമ്മില്‍ ആണെന്ന് ബാബു പ്രചാരണം നടത്തി. എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വി ആണെന്ന് കെ ബാബു പ്രചരിപ്പിച്ചു. ചുവരെഴുത്തിലും അയ്യന്റെ പേര് ഉപയോഗിച്ചെന്നും ഹര്‍ജിയിലുണ്ട്.
കെ ബാബുവിനെ അസാധുവായി പ്രഖ്യാപിച്ചു തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സ്വരാജിന്റെ ആവശ്യം. അഡ്വക്കേറ്റ് കെ എസ് അരു ണ്‍കുമാര്‍, പി കെ വര്‍ഗീസ് എന്നിവരാണ് സ്വരാജിനായി കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.