പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച പരാജ യപ്പെട്ട തോടെയാണ് അവശ്യസര്‍വീസ് നിയമമായ ഡയസ്നോണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് അ ര്‍ദ്ധ രാത്രി മുതല്‍ പണിമുടക്കാനാണ് കെഎസ്ആര്‍ടിസി യൂണിയനുകള്‍ തീരുമാനിച്ചിരിക്കു ന്നത്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സംസ്ഥാന സര്‍ ക്കാര്‍.വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ 48 മണിക്കൂര്‍ നീണ്ടുനില്‍ ക്കുന്ന ജീവനക്കാരുടെ പണിമുടക്ക് ആരം ഭിക്കാനിരിക്കേയാണ് സര്‍ക്കാര്‍ പണിമുടക്കിനെ നേരിടാന്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചത്. വെള്ളി, ശനി ദിവസങ്ങളില്‍ പണിമുടക്കുമെന്നാണ് തൊഴിലാളികള്‍ പ്രഖ്യാപിച്ചിട്ടുള്ളത്.
പണിമുടക്ക് ഒഴിവാക്കാന്‍ മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യസര്‍വീസ് നിയമ മായ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചി രിക്കുന്നത്. തൊഴിലാളികള്‍ ആവശ്യപ്പെട്ടിരിക്കുന്നത് വലിയ ശമ്പള വര്‍ധനവാണ്.അതിനാല്‍ തൊഴി ലാളികളുടെ ആവശ്യം പരിശോധിക്കാ ന്‍ സമയം വേണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സമാനമായ ശമ്പള പരിഷ്‌കരണം നടപ്പാക്കണമെന്നാണ് ജീവനക്കാ രുടെ ആവശ്യം. എന്നാല്‍ ഇത് വലിയ സാമ്പത്തികബാധ്യതയ്ക്ക് ഇടയാക്കുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്റ് വ്യക്തമാക്കുന്നത്.
കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ്, അഞ്ച്, ആറ് ദിവസങ്ങളിലും, കെ.എസ്ആര്‍ടി ഇ എ., ബിഎംഎസ് എന്നിവ അഞ്ചിനും സമരനോട്ടീസ് നല്‍കിയിട്ടുണ്ട്. ഇടത് -വലത്, ബിഎംഎസ് യൂണി യനുകള്‍ സംയുക്തമായി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നതിനാല്‍ ബസ് സര്‍വീസ് പൂര്‍ണമായും തടസ്സപ്പെട്ടേക്കും.











