ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെ യാണ് സമരം. പണിമുടക്ക് ജനജീ വിതത്തെ സാര മായി ബാധിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: ശമ്പളപ്രതിസന്ധിയെ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി കെഎസ്ആര്‍ടിസി തൊഴി ലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സൂചന പണിമുടക്ക് ആരംഭിച്ചു. പ്ര തിപക്ഷ തൊഴിലാളി യൂണിയനുക ള്‍ 24 മണിക്കൂര്‍ സൂചനാ പണിമുടക്കാണ് നടത്തുന്നത്. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം. പണി മുടക്ക് ജനജീവിതത്തെ സാര മായി ബാധിച്ചിരിക്കുകയാണ്.
കോഴിക്കോട് നിന്ന് കെഎസ്ആര്‍ടിസി ഇന്ന് ഒരു സര്‍വീസ് മാത്രം നടത്തിയിട്ടുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. വടകര ഡിപ്പോയില്‍ നിന്ന് 11 സര്‍വീസുകള്‍ മുടങ്ങി. സമരത്തെ നേരിടാന്‍ മാനേജ്മെന്റ് ഡയസ്നോണ്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പണിമുടക്കില്‍ ഉറച്ചു നില്‍ക്കാനാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകളു ടെ തീരുമാനം. ഐഎന്‍ ടിയുസി, ബിഎംഎസ്, എഐടിയുസി എന്നീ യൂണിയനുകളാണ് പണിമുടക്കു ന്നത്. സിഐടിയു പണിമുടക്കില്‍ പങ്കെടുക്കുന്നില്ല.
കഴിഞ്ഞ ദിവസം പ്രതിപക്ഷ യൂണിയനുകളും ഗതാഗതമന്ത്രിയും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ട തിനെ തുടര്‍ന്നാണ് യൂണിയനുകള്‍ പണിമുടക്കിലേക്ക് കടന്നത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ല. മാധ്യമ ങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞ വാക്ക് മന്ത്രി പാലിച്ചില്ല. ശമ്പളം മുടക്കില്ലെന്ന് മന്ത്രി പല തവണ ഉറപ്പ് നല്‍കിയി രുന്നു. ശമ്പളം നല്‍ കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി ശ്രമിക്കുന്നില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാര്‍ മനസിലാക്കണമെന്നും യൂണിയനുകള്‍ പറഞ്ഞു.
ഈ മാസം 10 ന് ശമ്പളം നല്‍കാമെന്നാണ് കോര്‍പറേഷന്‍ സിഎംഡി ബിജു പ്രഭാകര്‍ ചര്‍ച്ചയില്‍ പറഞ്ഞ ത്. എന്നാല്‍ ആ ദിവസം ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്നും യൂണി യനുകള്‍ പറയുന്നു. ഇപ്പോള്‍ നടത്തു ന്നത് സൂചനാ പണിമുടക്കാണ്. ഫലമുണ്ടായില്ലെങ്കില്‍ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും തൊഴിലാളി യൂ ണിയനുകള്‍ മുന്നറിയിപ്പ് നല്‍കി.












