English हिंदी

Blog

nirmala

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ദേശങ്ങള്‍ അടങ്ങുന്നതാ യിരിക്കും ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് എന്ന പ്രതീക്ഷയിലായിരു ന്നു സാധാരണക്കാര്‍. എന്നാല്‍ ആശ്വാസത്തിനു പകരം ജീവിതം കൂടുതല്‍ ദുരിതപൂ ര്‍ണമാക്കുന്നതാണ് ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ്

പി ആര്‍ കൃഷ്ണന്‍

കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന നിര്‍ദേശങ്ങള്‍ അടങ്ങുന്നതായി രിക്കും ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റ് എന്ന പ്രതീക്ഷയിലായിരുന്നു സാധാരണക്കാര്‍. എന്നാല്‍ ആശ്വാ സത്തിനു പകരം ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാക്കുന്ന വിധത്തിലാണ് ഫെബ്രുവരി ഒന്നിന് പാര്‍ല മെന്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ 2022-23-ലേക്കുള്ള ബഡ്ജറ്റ് സമര്‍പ്പിച്ചത്.

നോട്ടുബന്ദിക്കു ശേഷം രാജ്യത്തുളവായ സാമ്പത്തികമാന്ദ്യവും ബുദ്ധിമുട്ടുകളും പതിന്മടങ്ങ് വര്‍ദ്ധിച്ച അവസ്ഥയായിരുന്നു കോവിഡ് മഹാമാരി മൂലം രാജ്യത്തുളവായത്. ഇതിനെ മറികടക്കുന്ന നിര്‍ദേശങ്ങ ളും ബഡ്ജറ്റിലുണ്ടാകുമെന്ന് ജനം പ്രതീക്ഷിച്ചു. അതിനും ഇടം നല്‍കാതിരിക്കുകയാണ് ബഡ്ജറ്റിലൂടെ ബിജെപിയുടെ നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.

കോര്‍പറേറ്റുകള്‍ക്ക് ധനം കുന്നുകൂട്ടാന്‍ ഉപകരിക്കുന്ന ബഡ്ജറ്റ്

അതേസമയം സമ്പന്നരെ കൂടുതല്‍ പുഷ്ടിപ്പെടുത്തുകയും കോര്‍പറേറ്റു കള്‍ക്ക് ധനം കുന്നുകൂട്ടാന്‍ ഉപ കരിക്കുകയും ചെയ്യുന്ന വിധത്തിലാണ് 20 22-23-ലേക്കുള്ള ബഡ്ജറ്റ് നിര്‍ദേശങ്ങളില്‍ അധികവും എന്നതാണ് വസ്തു ത. ഇതിന്റെ മകുടോദാഹരണമായി ജനങ്ങളുടെ പണം കൊണ്ട് പടുത്തു യര്‍ത്തിയ പൊതു മേഖലാസ്ഥാപനമായ എയര്‍ ഇന്ത്യ ടാറ്റയ്ക്ക് വിറ്റഴിക്കാന്‍ സാധിച്ചത് മോദി സര്‍ക്കാരിന്റെ വലിയ നേട്ടമായിയെന്ന് എടുത്തുകാണിക്കു വാനും ബഡ്ജറ്റ് അവതരണ സന്ദര്‍ഭം ധനമന്ത്രി ഉപയോഗപ്പെടുത്തി. മാത്രമ ല്ല സര്‍ക്കാര്‍ ഉടമസ്ഥതയി ലുള്ള പൊതുസ്ഥാപനങ്ങള്‍ എല്ലാംതന്നെ ഓരോന്നായി സ്വകാര്യമേഖലയ്ക്ക് കൈമാറിക്കൊണ്ടിരിക്കുമെ ന്നും ധനമ്രന്തി വെളിപ്പെ ടുത്തുകയുണ്ടായി. കോര്‍പറേറ്റുകളെ സന്തോഷി പ്പിക്കാന്‍ ഇതില്‍പരം മറ്റെന്തു വേണം?!.

ജി ഡി പി 9.2 ശതമാനമാനം ?

ബഡ്ജറ്റിന് മുന്നോടിയായി ജനുവരി 31ന് പതിവുപോലെ നടപ്പുവര്‍ഷമാ യ 2022-23-ലേക്കുള്ള സാമ്പത്തിക സര്‍വെയുടെ റിപ്പോര്‍ട്ട് അവതരിപ്പി ക്കുകയുണ്ടായി. ഈ സര്‍ വെയുടെ അടിസ്ഥാനത്തില്‍ 2022-23ല്‍ രാജ്യം എട്ടര ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. ഈ പ്രതീക്ഷയുടെ അടിസ്ഥാനത്തില്‍ 2022-23 മാര്‍ച്ച് 31ന് അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ യുടെ ജി ഡി പി 9.2 ശതമാനമായിരിക്കുമെന്ന് പറഞ്ഞിരിക്കുന്നു. എന്നാല്‍ അന്താരാഷ്ട്ര വിപണിയില്‍ പെ ട്രോളിന്റെ വില വീപ്പയ്ക്ക് 70 തൊട്ട് 75 ഡോളര്‍ വരെ നില്‍ക്കുകയും കാലവര്‍ഷം ലഭിക്കുകയും ചെയ്തെങ്കിലേ ഇത് സാധ്യമാവുകയുള്ളൂവെന്നും പറഞ്ഞിരിക്കുന്നു. അവകാശവാദം നടപ്പാകാതെ പോയാല്‍ നില്‍ക്ക ക്കള്ളിക്ക് പഴുതു വേണമല്ലൊ! അതുകൊണ്ടായിരിക്കണം ധനമന്ത്രിക്ക് ഇങ്ങനെ പറയേണ്ടിവന്നതെന്ന് വ്യക്തം.

സാമ്പത്തിക ശാസ്ത്രത്തില്‍ കമ്മി ബഡ്ജറ്റ്

ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്ക്, ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യനിധി സ്ഥാപനങ്ങളുടെ കണക്കുകള്‍ പ്രകാരം 2021നും 2024നുമിടയില്‍ ലോ കത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യം ഇന്ത്യയായിരിക്കുമെന്നു പ റഞ്ഞിട്ടുള്ള വസ്തുതയും സാമ്പത്തിക സര്‍വെയില്‍ ധനമന്ത്രി എടു ത്തുപറയുന്നുണ്ട്. 2021 ഡിസംബര്‍ 31ന് ഇന്ത്യയുടെ വിദേശ വിനിമയ മിച്ചം 63400 കോടി യുഎസ് ഡോ ളര്‍ ആണെന്നും രേഖപ്പെടുത്തുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ വരും നാളുകളിലെ വെല്ലുവിളി കള്‍ നേരിടാന്‍ രാജ്യത്തി ന്റെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും സര്‍വെയില്‍ എടുത്തുപറഞ്ഞി ട്ടുണ്ട്.

ഇതോടൊപ്പം സാമ്പത്തിക സര്‍വെയില്‍ രേഖപ്പെടുത്തിയിട്ടുള്ള വസ്തുതകളില്‍ ചിലത് കാര്‍ഷികരംഗ ത്ത് 2021-22ല്‍ 3.9 ശതമാനം വളര്‍ച്ച കൈവരിക്കാനായിയെന്നും, വ്യവസായരംഗത്തേത് 11.8 ശതമാനമാ ണെന്നും, സേവനരംഗത്ത് 8.2 ശതമാനമാണെന്നും ആരോഗ്യരംഗത്തേത് 4.72 ശതമാനമാണെന്നും ഹൈ ലൈറ്റ് ചെയ്തിരിക്കുന്നുവെന്ന താണ്.

ഇത്തരത്തില്‍ വിശേഷിപ്പിക്കപ്പെട്ട സാഹചര്യവസ്തുതകളുടെ അടിസ്ഥാനത്തില്‍ അവതരിപ്പിച്ച 2022-23 സാമ്പത്തികവര്‍ഷത്തെ റവന്യു വരുമാനം 22,17,454 കോടിയുടേ താണ്. അതേസമയം റവന്യു ചെലവി ന്റേത് 35,08,291 കോടി രൂപയായും നിജപ്പെടുത്തിയിരിക്കുന്നു. സാമ്പത്തിക ശാസ്ത്രത്തില്‍ ഇതിനെ കമ്മി ബഡ്ജറ്റ് എന്നു പറയും.

കാര്‍ഷിക മേഖലയോട് കാണിച്ച അനീതി

കാര്‍ഷികമേഖലയോട് കാണിച്ച അനീതി കാണിച്ച അനീതി മുഴച്ചുനില്‍ ക്കുന്നതാണ് ബഡ്ജറ്റിന്റെ പ്രത്യേകതകളില്‍ പ്രധാനമായ ജനവിരുദ്ധ ഇ നങ്ങളില്‍ ഒന്നാം സ്ഥാ നത്ത്. കാര്‍ഷിക വരുമാനം ഇരട്ടിയാക്കുമെന്നായി രുന്നു 2014ലും 2019ലും ബിജെപിയും നരേന്ദ്ര മോദിയും നല്‍കിയ വാഗ്ദാ നം. അതിനായി കൃഷി ച്ചെലവിന്റെ ഒന്നര മടങ്ങെങ്കിലും ഉല്പന്നങ്ങള്‍ക്ക് ലഭിച്ചാലേ കര്‍ഷകന് പിടി ച്ചുനില്‍ക്കാനാവുകയുള്ളൂ. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും ആ ശുപാ ര്‍ശയാണുള്ളത്. എന്നാല്‍ അക്കാര്യത്തെപ്പറ്റി ബഡ്ജറ്റില്‍ മിണ്ടാട്ടമില്ല.

മാത്രമല്ല, മുമ്പ് അനുവദിച്ചിരുന്ന സബ്സിഡിയുടെ തോതുപോലും വെട്ടിക്കുറച്ചിരിക്കുകയാണ് ഇക്കുറി ചെയ്തിട്ടുള്ളത്. ഉദാഹരണത്തിന് നെല്ലിനും ഗോതമ്പിനും 2021-22ല്‍ അനുവദിച്ചിരുന്നത് 2.48 ലക്ഷം കോ ടി രൂപയായിരുന്നു. എന്നാല്‍ 2022-23ലേക്കുള്ള പ്രൊവിഷന്‍ 2.37 ലക്ഷം കോടിയാക്കി പരിമിതപ്പെടുത്തി യിരിക്കുകയാണ്. ഇതിനും പുറമെ 2021-22-ലെ ബഡ്ജറ്റില്‍ രാസവളത്തിന്റെ സബ്സിഡി 1,40,122 കോടി യായിരുന്നത് വരുംകൊല്ലത്തേക്ക് 1,05,225 കോടിയാക്കി കുറയ്ക്കുകയാണുണ്ടായിട്ടു ള്ളത്. ഇത് കര്‍ഷകരെ ദുരിതത്തിലാക്കുക മാത്രമല്ല വന്‍തോതില്‍ വിലവര്‍ധനവുണ്ടാക്കുകയും ചെയ്യും. ഇതുപോലെ വിള ഇന്‍ ഷൂറന്‍സിന് പോയ വര്‍ഷം 15,989 കോടിയാ യിരുന്നത് 15,500 കോടിയായും കുറച്ചിരിക്കുന്നു.

തൊഴിലുറപ്പു പദ്ധതി നീക്കിവെപ്പില്‍ വെട്ടിക്കുറയ്ക്കല്‍

സമൂഹത്തില്‍ താഴേക്കിടയിലുള്ള പാവപ്പെട്ടവര്‍ക്ക് ശക്തി പകരാന്‍ വേ ണ്ടി രൂപപ്പെടുത്തിയ തൊഴിലുറപ്പു പദ്ധതിക്കുള്ള നീക്കിവെപ്പില്‍ വര്‍ധന യുണ്ടാക്കുന്നതിനു പകരം വെട്ടിക്കുറയ്ക്കല്‍ നടത്തിയിരിക്കുകയാണ് ഇത്ത വണയും നിര്‍മല സീതാരാമന്‍ ചെയ്തിട്ടുള്ളത്. ദരിദ്രനാരായണന്മാരുടെ ഉദ്ധാരണത്തിനു വേണ്ടി മഹാ ത്മാഗാന്ധിയുടെ നാമധേയത്തില്‍ ഒന്നാം യു പി എ ഗവണ്‍മെന്റ് തുടക്കം കുറിച്ച ഈ പദ്ധതിയിലേക്കു ള്ള നീക്കിവെപ്പ് 2021-22-ലെ ബഡ്ജറ്റില്‍ 98000 കോടി രൂപയായിരുന്നു. എന്നാല്‍ 2022-23-ലേക്കുള്ള പ്രൊ വിഷന്‍ 73,000 കോടിയാക്കി ചുരുക്കിയിരിക്കുകയാണ്. 25000 കോടിയാണ് കുറച്ചിരിക്കുന്നത്. മഹാത്മാഗാ ന്ധി നാഷണല്‍ റൂറല്‍ എംപ്ലോയ്മെന്റ് ഗ്യാരന്റി ആക്ട് എന്ന പദ്ധതിതന്നെ അപ്രസക്തമാക്കുന്ന നടപടിയാ ണിത്.

ലോകത്ത് ഏറ്റവും കൂടുതല്‍ അസമത്വം ആഴത്തില്‍ നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. രാജ്യ ത്തെ ജനസംഖ്യയില്‍ 94 കോടിയിലധികം ആളുകള്‍ തൊഴിലെടു ത്ത് ഉപജീവനം കഴിക്കുന്നവരാണ്. അ തില്‍ 93 ശതമാനവും ഒരുവിധത്തിലുള്ള സാമൂഹ്യക്ഷേമസംരക്ഷണവും ലഭ്യമല്ലാത്ത അസംഘടിത മേ ഖലയില്‍ കൂലിപ്പണി ചെയ്യുന്നവരും ദിവസക്കൂലിക്കാരുമാണ്. എന്നാല്‍ ബഡ്ജറ്റില്‍ ഒരു പരാമര്‍ശം പോ ലും ഇതേക്കുറിച്ചില്ല.

പി ചിദംബരത്തിന്റെ പഠന റിപ്പോര്‍ട്ട്

കൊല്ലംതോറും രണ്ടു കോടി പുതിയ തൊഴില്‍ അവസരങ്ങള്‍ ഉറപ്പുവ രുത്തുമെന്നായിരുന്നു 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പു വേളയില്‍ ബി ജെപിയും നേരന്ദ്ര മോദി യും നല്‍കിയിരുന്ന വാഗ്ദാനം. കോവിഡ് മഹാ മാരിയും ലോക്ഡൗണും മൂലം അറുപതു ലക്ഷം ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടേണ്ടി വന്നിട്ടുണ്ടെന്ന് മുന്‍ ധനമന്ത്രി പി ചിദം ബരം ഫെബ്രുവരി 13ന് പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വെളിപ്പെടുത്തിയിട്ടുള്ള വസ്തുത ശ്രദ്ധേയമാണ്. ലക്ഷക്കണക്കിനാളുകളാണ് ഇക്കാരണം മൂലം മാത്രം തൊഴില്‍രഹിതരായിട്ടുള്ളത്.

അതോടെ അവരുടെ വരുമാനവും നിലച്ചു. കടുത്ത ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലുമാണ് അവരും കു ടുംബങ്ങളും. ഈ പഠനത്തില്‍ ചിദംബരത്തിന്റെ കണക്കനുസരിച്ച് കോവിഡ് കാലത്ത് 84 ശതമാനം വീടു കളിലും വരുമാനത്തില്‍ വലിയ കുറവാണ് ഉണ്ടായിട്ടുള്ളത്. ഇതിനും പുറമെ രാജ്യത്താകമാനം സ്വകാര്യ മേഖലയില്‍ ജോലി ചെയ്യു ന്നവരുടെ ശമ്പളവും വന്‍തോതില്‍ വെട്ടിക്കുറച്ചിട്ടുണ്ട്. അതേയവസരം 53 ല ക്ഷം കോടിയുടെ സ്വത്ത് കൈവശം വച്ചിരിക്കുന്ന 142 അതിസമ്പന്നരുടെ മേല്‍ അധിക ബാധ്യതകള്‍ ഒ ന്നുംതന്നെ ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറാകുന്നില്ലെന്നും ചിദംബരം എടുത്തുപറയുന്നു.

ക്യാഷ് പെയ്മെന്റ് അനുവദിക്കണമെന്ന്
തൊഴില്‍, ബഹുജന സംഘടനകള്‍

ഇതിനെല്ലാം പുറമെ പുതിയ ക്ഷേമപദ്ധതികളൊന്നുംതന്നെ പ്രഖ്യാപിച്ചി ട്ടില്ല എന്നു മാത്രമല്ല, നിലവിലുള്ള ക്ഷേമപദ്ധതികള്‍ക്കൊന്നും തന്നെ വ ര്‍ധനവ് അനുവദിച്ചിട്ടില്ലെന്നതുമാണ് വസ്തുത. അമേരിക്കയടക്കം യൂറോ പ്യന്‍ യൂണിയനിലെ അംഗരാഷ്ട്രങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും കോവിഡ് കാലത്തെ ദുരിതാശ്വാസത്തിനായി തങ്ങളു ടെ പൗരന്മാര്‍ക്ക് മാസംതോറും ക്യാഷ് പെയ്മെന്റ് അനുവദിക്കുകയുണ്ടായി. അത്തരത്തില്‍ ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് ക്യാഷ് പെയ്മെന്റ് അനുവദി ക്കണമെന്ന് രാജ്യത്തെ തൊഴില്‍സംഘടനകളും ബഹുജന സംഘടനകളും ഇടതുപക്ഷ പാര്‍ട്ടികളും ആ വശ്യപ്പെടുകയും ചെയ്തു. അതൊന്നുംതന്നെ ചെവിക്കൊള്ളാന്‍ മോദി സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഇത്തരമൊരവസ്ഥയില്‍പോലും എട്ടര ലക്ഷം ഒഴിവുകളാണ് കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ വകുപ്പുക ളിലെ തസ്തികകളില്‍ നിയമനമില്ലാതെ ഒഴിഞ്ഞുകിടക്കു ന്നെതന്നതാണ് ഏറെയും ആശ്ചര്യകരം. ഫെ ബ്രുവരി 7ന് ലോക്സഭയില്‍ കേന്ദ്ര തൊഴില്‍മന്ത്രി വെളിപ്പെടുത്തിയതാണ് ഈ വസ്തുത. ഇതിനുംപുറമെ റെയില്‍വെയില്‍ മാത്രം 3.3 ലക്ഷം തസ്തികകളും ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും മന്ത്രി പറയുകയുണ്ടായി. ഇതാണ് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും ജനക്ഷേമം കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്നും പറയുന്ന മോദി സര്‍ക്കാരിന്റെ നയം.

സ്വത്തുനികുതി ഏര്‍പ്പെടുത്തിയാല്‍ പാവങ്ങള്‍ക്ക്
50,000 കോടി രൂപയുടെ സഹായം

രാജ്യത്തെ അതിസമ്പന്നരായ 965 കുടുംബങ്ങളുടെ മേല്‍ രണ്ടു ശത മാനം സ്വത്തുനികുതി ഏര്‍പ്പെടുത്തിയാല്‍ പാവങ്ങള്‍ക്ക് 50,000 കോ ടി രൂപയുടെ സഹായം ലഭ്യമാക്കാന്‍ സാധിക്കുമെന്ന് കേരളത്തിലെ മു ന്‍ ധനമന്ത്രി ഡോ.തോമസ് ഐസക് ഫെബ്രുവരി 3ലെ മാതൃഭൂമി ലേഖനത്തില്‍ പറഞ്ഞിരിക്കുന്നു. അതി നുപോലും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത. അതാണ് നരേന്ദ്ര മോദി ഗവണ്‍മെന്റി ന്റെ നയവും സമീപനവും. ഈ ബഡ്ജറ്റില്‍ പ്രതിഫലിക്കുന്നതും അതുതന്നെ.

ഇത്തരത്തില്‍ ജനേദ്രാഹപരമായ ഓരോ ഇനങ്ങള്‍ ധനമന്ത്രി പ്രഖ്യാപിച്ചുകൊണ്ടിരുന്നപ്പോഴും ഇടം കൈ കൊണ്ടും വലംകൈ കൊണ്ടും മാറി മാറി ഡസ്‌കില്‍ അടിച്ചു കൊണ്ട് അനുയായികള്‍ക്ക് ആവേശം പകരുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ബഡ്ജറ്റ് അവതരണാവസരത്തില്‍ ചെയ്തുകൊണ്ടി രു ന്നത്. അനുസരണയോടെ അനുയായികളായ ബിജെപി എംപിമാര്‍ അതേറ്റുവാങ്ങി ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ടും ഇരുന്നു.

(ലേഖകന്‍ സിഐടിയു മഹാരാഷ്ട്ര നേതാവാണ്)