കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ യു.എ.ഇ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു. ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് ഇരുവരും ഫോണിൽ ബന്ധപ്പെട്ടത്. കുവൈത്തും യു.എ.ഇയും തമ്മിൽ വിവിധ മേഖലകളിലെ ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ, പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ, പ്രാദേശിക വിഷയങ്ങൾ എന്നിവയെക്കുറിച്ച് ഇരുവരും സംഭാഷണത്തിൽ വിലയിരുത്തി.
