തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുത്തുറൈപൂണ്ടിയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥിയുടെ ജയമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ഓലക്കുടിലില്‍ താമസിക്കുന്ന മാരിമുത്തു തോല്‍പ്പിച്ചത് അണ്ണാ ഡി.എം.കെയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി സുരേഷ് കുമാറിനെയാണ്
ചെന്നൈ: ഓലക്കുടിലില്‍ താമസിക്കുന്ന സി.പി.ഐ സ്ഥാനാര്‍ത്ഥി മാരിമുത്തു തോല്‍പ്പിച്ചത് അണ്ണാ ഡി.എം.കെയുടെ കോടീശ്വരനായ സ്ഥാനാര്‍ത്ഥി സുരേഷ് കുമാറിനെ. 29102 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തിരുത്തുറൈപൂണ്ടിയില്‍ നിന്ന് മാരിമുത്തുവിന്റെ ജയം. ഓലക്കുടിലില്‍ താമസിച്ച് കോടീശ്വരനെ പരാജയപ്പെടുത്തിയ സ്ഥാനാര്‍ത്ഥിയുടെ വിജയഗാതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് സുരേഷ് കുമാറി നുള്ളത്. എന്നാല്‍ കടുവക്കുടി ഗ്രാമത്തില്‍ താമസിക്കുന്ന മാരിമുത്തുവിന് 79034 രൂപയുടെ സമ്പാ ദ്യമാണ് മാത്രമാണ് ഉള്ളത്. ഭാര്യയുടെ പേരില്‍ 75 സെന്റ് സ്ഥലവുമുണ്ട്. പാചക വാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ കാശില്ലാത്തതിനാല്‍ മണ്ണ് കൊണ്ടുള്ള അടുപ്പിലാണ് വീട്ടിലെ പാചകം.
തെരഞ്ഞെടുപ്പ് സത്യവാങ്മൂലപ്രകാരം കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് സുരേഷ് കുമാറി നുള്ളത്. രണ്ട് വര്‍ഷം മുന്‍പ് ഗജ ചുഴലി ക്കാറ്റില്‍ മാരിമുത്തുവിന്റെ വീടിന് കേടുപാടുകള്‍ പറ്റിയി രുന്നു. വീട് നന്നാക്കാന്‍ ഒരു എന്‍.ജി.ഒ 50000 രൂപ നഷ്ടപരിഹാരം അദ്ദേഹത്തിന് നല്‍കിയിരു ന്നു.എന്നാല്‍ തന്റെ വീടിനേക്കാള്‍ നഷ്ടം സംഭവിച്ച മറ്റൊരാള്‍ക്കായിരുന്നു മാരിമുത്തു ഈ തുക മുഴുവന്‍ നല്‍കിയിരുന്നത്.
1994 മുതലാണ് സജീവരാഷ്ട്രീയത്തിലേക്ക് മാരിമുത്തു ഇറങ്ങിയത്. ഹൈഡ്രോകാര്‍ബണ്‍ പദ്ധതി യ്ക്കെതിരായ സമരങ്ങളിലെ മുന്നണിപോരാളി കൂടിയാണ് മാരിമുത്തു. ഡി.എം.കെ നയിക്കുന്ന മതേ തര പുരോഗമന സഖ്യത്തിന്റെ ഭാഗമായാണ് തമിഴ്നാട്ടില്‍ ഇടത് പാര്‍ട്ടികള്‍ മത്സരിച്ചത്. സി.പി.ഐ യും സി.പി.ഐ.എമ്മും രണ്ട് വീതം സീറ്റുകളിലാണ് ജയിച്ചത്.