English हिंदी

Blog

t-20 world cup

Web Desk

ലോകത്ത് കൊറോണ വൈറസ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഈ വര്‍ഷം ലോകകപ്പ് നടക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍. ക്രിക്കറ്റ് ഓസ്ട്രേലിയ ചെയര്‍മാന്‍ ഏള്‍ എഡ്ഡിങ്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളുമായി കൂടി ആലോചിച്ച ശേഷം ടൂര്‍ണമെന്‍റ് നടത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സംഘാടനത്തിലും വലിയ പ്രതിസന്ധിയാണ് ഓസ്ട്രേലിയ നേരിടുന്നത്. ടി-20 ലോകകപ്പിന്‍റെ പുതിയ സിഇഒ ആയി നിക്ക് ഹോക്ക്‌ലി കഴിഞ്ഞ ദിവസമാണ് നിയമിതനായത്. 18 മാസം കാലാവധി ബാക്കി നില്‍ക്കെയാണ് മുന്‍ സിഇഒ ആയിരുന്ന കെവിന്‍ റോബര്‍ട്സ് തല്‍സ്ഥാനത്ത് നിന്നും മാറ്റപ്പെടുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു പ്രധാന കായിക മത്സരത്തിന്‍റെ തലപ്പത്ത് നിന്നും മാറ്റപ്പെടുന്ന മൂന്നാമത്തെ വ്യക്തിയാണ് റോബര്‍ട്സ്.

Also read:  13കാരി പ്രസവിച്ചു ; 16കാരനായ സഹോദരന്‍ അറസ്റ്റില്‍

ഈ വര്‍ഷം ഓക്ടോബര്‍-നവംബര്‍ മാസങ്ങളിലായിരുന്നു ഓസ്ട്രേലിയയില്‍ ടൂര്‍ണമെന്റ് നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രത്യേകിച്ച്‌ ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കൂടുതല്‍ കേസുകള്‍ ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ 16 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളെ രാജ്യത്തെത്തിച്ച്‌ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുക പ്രയാസകരമായിരിക്കുമെന്ന് ഓസ്ട്രേലിയ കരുതുന്നു.

Also read:  പാലത്തില്‍ ചെരിപ്പും പഴ്സും ഉപേക്ഷിച്ച നിലയില്‍; സ്ത്രീ പാലത്തില്‍ നിന്ന് ചാടിയെന്ന് സംശയം

അതേസമയം മറ്റൊരു പ്രധാന വരുമാന സ്രോതസായ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം നടത്താനുള്ള ശ്രമത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇതിനായി ഇരു ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. ഇന്ത്യയെ നാട്ടിലെത്തിക്കാനുള്ള എല്ലാ വഴികളും തേടുകയാണ് ഓസ്ട്രേലിയ. ഓസ്ട്രേലിയയില്‍ പോകാന്‍ സമ്മതമാണെന്ന് ഇന്ത്യന്‍ ടീമും നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഈ വര്‍ഷത്തെ ഐപിഎല്‍ മത്സരങ്ങള്‍ കോവിഡ് രോഗവ്യാപനം തുടരുന്നതിനിടെ എങ്ങനെ നടത്താം എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും പുരോഗമികക്കുന്നുണ്ട്. ഇന്ത്യയില്‍ കോവിഡ് വ്യാപന ശേഷം നടക്കാന്‍ സാധ്യതയുള്ള ആദ്യത്തെ വലിയ സ്പോര്‍ട്സ് ഇവന ആയിരിക്കും ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്.

Also read:  കേരളത്തില്‍ ഇടത് മുന്നണിക്ക് തുടര്‍ഭരണം ; മികച്ച വിജയം നേടുമെന്ന് വിവിധ സര്‍വേ ഫലങ്ങള്‍

അടച്ചിട്ട സ്റ്റേഡിയത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുന്നതിനെക്കുറിച്ച്‌ ബിസിസിഐ ഉദ്യോഗസ്ഥരും ഫ്രാഞ്ചൈസി ഉടമകളും ഇതിനകം വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയും വെബിനാറുകള്‍ വഴിയും ചര്‍ച്ച നടത്തിക്കഴിഞ്ഞു. ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പ് നീട്ടിവച്ചാലാവും ഇത്തവണത്തെ ഐപിഎല്ലുമായി മുന്നോട്ട് പോവുന്നതിനുള്ള സാധ്യത തെളിയുക.