Web Desk
സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ സിഐഐ യുടെ മീഡിയ & എന്‍റെർടൈൻമെന്‍റ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുത്തു .
സിഐഐ , 2020-21 വർഷത്തേക്കുള്ള മീഡിയ ആന്‍ഡ് എന്റർടൈൻമെന്‍റിന്‍റെ ദേശീയ കമ്മറ്റി ചെയർമാനായി സ്റ്റാർ & ഡിസ്നി ഇന്ത്യ കൺട്രി ഹെഡ് കെ മാധവനെ നിയമിച്ചു. 2019 ഡിസംബറിലാണ് ഡിസ്നിയുടെയും സ്റ്റാർ ഇന്ത്യയുടെയും പുതിയ കൺട്രി ഹെഡായി കെ മാധവനെ നിയമിതനായത് .വിനോദം, കായികം, പ്രാദേശിക ചാനലുകൾ, ഇന്ത്യയിലെ സ്റ്റുഡിയോ ബിസിനസ്സ് എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന സ്റ്റാർ & ഡിസ്നി ഇന്ത്യയുടെ ടെലിവിഷൻ ബിസിനസ്സിന് കെ മാധവൻ മേൽനോട്ടം വഹിക്കുന്നു.