മടവൂര്‍ സ്വദേശി അബുജാസിനാണ് അറസ്റ്റിലായത്. സ്വര്‍ണക്കടത്തിന്റെ ആസൂത്രണ ത്തി ല്‍ അബുജാസിന് പങ്കുണ്ട്
കോഴിക്കോട് : രാമനാട്ടുകര അപകടത്തെ തുടര്‍ന്ന് വെളിച്ചത്തുവന്ന കരിപ്പൂര്‍ സ്വര്‍ണക്ക ടത്തുമാ യി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. മടവൂര്‍ സ്വദേശി അബുജാസിനാണ് അറസ്റ്റിലായത്. സ്വര്‍ ണക്കടത്തിന്റെ ആസൂത്രണത്തില്‍ അബുജാസിന് പങ്കുണ്ട്.
സ്വര്‍ണക്കടത്ത് ആസൂത്രണ കേസില്‍ ഇതുവരെ 18 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമായി തുടരുകയാണ്. ക ഴിഞ്ഞ ദിവസം മലപ്പുറം സ്വദേശി അബ്ദുള്‍ നാസറിനെ അറസ്റ്റ് ചെയ്തിരുന്നു.
സ്വര്‍ണം കവരുന്നതിനായി കൊടുവളളിയില്‍ നിന്നും മൂന്ന് സംഘങ്ങളാണ് കരിപ്പൂര്‍ എത്തിയിട്ടു ള്ളതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇതില്‍ മൂന്നാമത്തെ സംഘത്തിലെ അംഗമാണ് അബ്ദുള്‍ നാസര്‍.