കന്നിയാത്ര തിളക്കത്തിൽ ‘ദുബായിയുടെ സ്വന്തം’ ആഡംബര ക്രൂസ് കപ്പൽ

images (5)

ദുബായ് : ദുബായിൽ അത്യാഡംബര കപ്പൽ വിനോദ സഞ്ചാരത്തിനു തുടക്കമിട്ട് റിസോർട്സ് വേൾഡ് ക്രൂസസ്. കമ്പനിയുടെ റിസോർട് വേൾഡ് വൺ എന്ന ആഡംബര കപ്പൽ കന്നിയാത്ര വിജയകരമായി പൂർത്തിയാക്കി. ആയിരത്തിലേറെ വിനോദ സഞ്ചാരികളുമായി പോർട്ട് റാഷിദിൽ നിന്നു പുറപ്പെട്ട കപ്പൽ അബുദാബിയിലെ സിർ ബനിയാസ് ഐലൻഡ് സന്ദർശിച്ചു തിരികെ എത്തി. 
രാജ്യാന്തര ക്രൂസ് കമ്പനികൾ ദുബായ് തീരത്ത് എത്തി വിനോദ സഞ്ചാരികളുമായി പോകാറുണ്ടെങ്കിലും ദുബായിയുടെ സ്വന്തം ആഡംബര കപ്പൽ എന്ന പദവി ഇനി റിസോർട് വേൾഡ് വണ്ണിനുള്ളതാണ്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആഡംബര കപ്പൽ ദുബായ് ടൂറിസം ആൻഡ് ഇക്കണോമിയുടെ സഹകരണത്തോടെയാണ് വിനോദ സഞ്ചാര യാത്രകൾ നടത്തുന്നത്. ആഴ്ച മുഴുവൻ നീളുന്ന വിനോദ സഞ്ചാര യാത്രകളെല്ലാം ദുബായ് പോർട്ട് റാഷിദിൽ നിന്നാണ് പുറപ്പെടുക. 2 രാത്രി, 3 രാത്രി എന്നിങ്ങനെ വിവിധ പാക്കേജുകൾ ലഭ്യമാണ്. രാജ്യത്തിന്റെ സംസ്കാരത്തോട് ചേർന്നു നിൽക്കുന്നതിനാൽ, പൂർണമായും ഹലാൽ ഭക്ഷണമായിരിക്കും കപ്പലിൽ വിളമ്പുക. 
ലോകോത്തര ആഡംബര കപ്പലുകളിൽ ലഭ്യമായ എല്ലാ സൗകര്യങ്ങളിലും റിസോർട്സ് വേൾഡ് വണ്ണിൽ ലഭിക്കും. ബാൽക്കണി റൂമുകൾ, കടലിന് അഭിമുഖമായ മുറികൾ ഉൾപ്പെടെ പഞ്ചനക്ഷത്ര താമസ സൗകര്യമാണ് കപ്പലിലുള്ളത്. 24 മണിക്കൂറും നിലയ്ക്കാതെ തുടരുന്ന കലാ പരിപാടികൾ, യോഗ, എക്സർസൈസ് ക്ലാസുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, വാട്ടർ റൈഡ് എന്നിങ്ങനെ വിവിധ സൗകര്യങ്ങളുണ്ട്. വിവിധ രാജ്യങ്ങളുടെ രുചി വൈവിധ്യം വിളമ്പുന്ന 14 റസ്റ്ററന്റുകളും 4 ബാർ ലൗഞ്ചുകളും കപ്പലിനുള്ളിൽ പ്രവർത്തിക്കുന്നു. ലോക പ്രസിദ്ധ കലാകാരന്മാർ അവതരിപ്പിക്കുന്ന സംഗീത, നൃത്ത, നാടകം, ഗാനമേളകൾ, വാദ്യോപകരണ കച്ചേരികൾ എന്നിവയും യാത്രയുടെ ഭാഗമായി ആസ്വദിക്കാം. മദ്യം, ചൂതാട്ടം, ഷോപ്പിങ് സെന്ററുകൾ, ഗിഫ്റ്റ് സെന്ററുകൾ തുടങ്ങിയവയും കപ്പലിനുള്ളിലുണ്ട്. സ്പാ, സലൂൺ, സുവനീർ മാർട്ട്, ക്ലിനിക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. 
വിവിധ ഗൾഫ് രാജ്യങ്ങളിലേക്കാണ് കപ്പലിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. രാപകൽ വ്യത്യാസമില്ലാതെ വിവിധ വിനോദ, കലാ, മൽസര പരിപാടികൾ അതിഥികൾക്കായി ക്രമീകരിച്ചിട്ടുണ്ട്. ഒരു യാത്രയിൽ 1800 പേർക്കു പോകാം. വാരാന്ത്യങ്ങളിലുള്ള യാത്രയാണ് ഏറ്റവും ആകർഷകം. വെള്ളിയാഴ്ച വൈകുന്നേരം പുറപ്പെട്ട് ഞായറാഴ്ച ഉച്ചയോടെ മടങ്ങിയെത്തുന്ന യാത്രയിൽ രണ്ടു രാത്രികൾ കപ്പലിൽ ആസ്വദിക്കാം. അബുദാബിയിലെ സിർ ബനിയാസിലേക്കാണ് വാരാന്ത്യ യാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.
 രാജ്യാന്തര കപ്പൽ ചാലിലൂടെ നീങ്ങുന്ന റിസോർട്സ് വേൾഡ് വൺ ദോഹയുടെ സമുദ്രാതിർത്തിയിലൂടെയാണ് സിർബനിയാസിലെത്തുക. രാത്രി 9 ന് പുറപ്പെടുന്ന കപ്പൽ ഉച്ചയ്ക്കു 12 ന് സിർ ബനിയാസിലെത്തും. കടൽ കാറ്റേറ്റും കടലിന്റെ വന്യമായ സൗന്ദര്യം ആസ്വദിച്ചും കടലിന്റെ രാപകൽ കാഴ്ചകൾ കണ്ടും യാത്ര ചെയ്യാമെന്നതാണ് വാരാന്ത്യ യാത്രകളുടെ പ്രത്യേകത. ശനി, ഞായർ അവധിയുള്ളവർക്ക് ഈ യാത്രയ്ക്കായി പ്രത്യേകിച്ച് അവധിയെടുക്കേണ്ടെന്ന ഗുണവും ഉണ്ട്. 
3 രാത്രികൾ ഉൾപ്പെടുന്ന യാത്ര ഒമാനിലേക്കാണ്. മസ്ക്കത്ത് – ഖസബ് എന്നിവ സന്ദർശിച്ചു മടങ്ങുന്ന യാത്ര ഞായറാഴ്ചകളിൽ വൈകുന്നേരമാണ് പോർട്ട് റാഷിദിൽ നിന്നു പുറപ്പെടുന്നത്. ബുധനാഴ്ച ഉച്ചയോടെ മടങ്ങി വരും. അന്നു രാത്രി തന്നെ കപ്പൽ ഖത്തറിലേക്കു പുറപ്പെടും. ദോഹയിെലത്തി വെള്ളിയാഴ്ച ഉച്ചയോടെ മടങ്ങിയെത്തും. പാക്കേജുകളെ കൂട്ടിചേർത്തും തിരഞ്ഞെടുക്കാം. 
സിർബനിയാസ്, ഒമാൻ യാത്രാ പാക്കേജോ, ഒമാൻ – ഖത്തർ പാക്കേജോ, മൂന്നും കൂടിയോ തിരഞ്ഞെടുക്കാനുള്ള അവസരവും ഉണ്ട്. ടിക്കറ്റുകൾ www.rwcruises.com എന്ന വെബ്സൈറ്റ് വഴി ബുക്ക് ചെയ്യാം. ദോഹയിലേക്കുള്ള രണ്ട് രാത്രി ഉൾപ്പെടുന്ന പാക്കേജിന് ഏറ്റവും കുറഞ്ഞ നിരക്ക് 2225 ദിർഹമാണ്. ഈ ടിക്കറ്റിൽ രണ്ടു പേർക്ക് യാത്ര ചെയ്യാം. ഉൾഭാഗത്തെ മുറികളാണ് ലഭിക്കുക.
ഓഷ്യൻ വ്യു മുറികൾക്ക് 2770 ദിർഹവും ബാൽക്കണി മുറികൾക്ക് 3570 ദിർഹവുമാണ് നിരക്ക്.  പോർട്ട് ചാർജ് ഉൾപ്പെടെയാണ് നിരക്ക്. ഒമാനിലേക്കുള്ള 3 രാത്രി യാത്രയ്ക്ക് 3300 ദിർഹമാണ് ഏറ്റവും കുറഞ്ഞ നിരക്ക്. 5300 ദിർഹമാണ് ഏറ്റവും ഉയർന്ന നിരക്ക്. സിർ ബനിയാസിലേക്കുള്ള നിരക്ക് അവർ പ്രഖ്യാപിച്ചിട്ടില്ല.

Also read:  രാജ്യത്തെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ബംഗളൂരുവില്‍

Around The Web

Related ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »

POPULAR ARTICLES