ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം. ഇറ്റാലിയന്‍ നാവികര്‍ക്കെതിരായ കേസ് നടപടികള്‍ അവ സാ നിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കി
ന്യൂഡല്‍ഹി : ഇറ്റാലിയന്‍ നാവികര്‍ പ്രതികളായ കടല്‍ക്കൊല കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനം. നാവികര്‍ പ്രതികളായ കേസില്‍ ഇന്ത്യയിലുള്ള എല്ലാ ക്രിമിനല്‍ നടപടികളും സുപ്രീം കോടതി അവസാനിപ്പിച്ചു. നഷ്ടപരിഹാര തുകയായ 10 കോടി രൂപ കേരള ഹൈക്കോടതി ക്ക് കൈമാറാന്‍ കോടതി ഉത്തരവിട്ടു.
ബോട്ടില്‍ കപ്പലിടിച്ച് മരിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കാന്‍ ഇറ്റലി കൈമാറിയ പത്ത് കോടി രൂപ കേരള ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കൈമാറാനും സുപ്രീം കോടതി നിര്‍ദേശിച്ചു. കേരള ഹൈക്കോടതി ജഡ്ജി നഷ്ടപരിഹാരത്തുക മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. തുകയില്‍ രണ്ട് കോടി രൂപ വീതം കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും ബോട്ട് ഉടമ ക്കും നല്‍കണം. ബാക്കി നാല് കോടി രൂപ പരുക്കേറ്റവര്‍ക്കും നല്‍കണമെന്നും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു.
അന്താരാഷ്ട്ര ട്രൈബ്യൂണലിന്റെ മധ്യസ്ഥ പ്രകാരം പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇറ്റലി സമ്മതിച്ചതോടെയാണ് നീണ്ട ഒമ്പത് വര്‍ഷത്തെ നിയമനടപടികള്‍ക്കൊടുവില്‍ കടല്‍ ക്കൊലക്കേസ് അവസാനിപ്പിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചത്. നാവികര്‍ക്കെതിരായ ക്രമിനല്‍ കേസുകള്‍ ഇപ്പോള്‍ ഇറ്റലിയില്‍ നടക്കുന്നുണ്ട്. ഇത് കേന്ദ്രം ഉറപ്പുവരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2012 ഫെബ്രുവരി 15നാണ് കേസിനാസ്പദമായ സംഭവം. കൊല്ലം നീണ്ടകരയില്‍ നിന്നും മത്സ്യബ ന്ധനത്തിനായി സെന്റ് ആന്റണീസ് മത്സ്യ ബന്ധന ബോട്ടിന് നേരെ കടല്‍ക്കൊള്ളക്കാരെന്ന് തെറ്റി ദ്ധരിച്ച് ഇറ്റാലിയന്‍ നാവികര്‍ വെടിവെക്കുകയായിരുന്നു. മത്സ്യ തൊഴിലാളികളായ കൊല്ലം മൂദാ ക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, കന്യാകുാരി സ്വദേശി ഇരയിമ്മാന്‍തുറ കോവില്‍ വിളാ കത്ത് അജീഷ് പിങ്കു എന്നിവരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്.











