കോവിഡ് രണ്ടാം തരംഗത്തില്‍ ഡെല്‍റ്റ വകഭേദമാണ് വ്യാപിക്കുന്നതെന്നും രോഗികളുടെ എണ്ണം ഇരട്ടി ആകാ ന്‍ സാധ്യതയുള്ളതിനാല്‍ കടയില്‍ പോകാന്‍ വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗത്തില്‍ ഡെല്‍റ്റ വകഭേദമാണ് വ്യാപി ക്കു ന്നതെന്നും രോഗികളുടെ എണ്ണം ഇരട്ടി ആകാന്‍ സാധ്യതയുള്ളതിനാല്‍ കടയില്‍ പോകാന്‍ വാക്സി ന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ മാറ്റമില്ലെന്ന് ആരോഗ്യമന്ത്രി. ഈ സാഹചര്യത്തില്‍ ജനങ്ങളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്നും ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു.
അതേസമയം അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നു വെന്ന് പ്രതിപക്ഷത്തു നിന്ന് അവതരണാനുമതി തേടിയ കെ. ബാബു ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷിച്ച് വേണം ഇളവുകള്‍ നല്‍കേണ്ടതെന്നാണ് സുപ്രീംകോടതി പറ ഞ്ഞിട്ടുള്ളതെന്നും ഇത് മനസിലാക്കാതെയുള്ള ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെ ന്നും കെ. ബാബു പറഞ്ഞു.
നിയന്ത്രണങ്ങളുടെ മറവില്‍ പൊലീസ് കനത്ത പിഴ ഇടാക്കുകയാണ്. സര്‍ക്കാര്‍ ഉത്തരവില്‍ മാറ്റം വരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ജന ങ്ങളുടെ രക്ഷയ്ക്കാണ്. നിയന്ത്രണം മറികടക്കുമ്പോള്‍ തടയാന്‍ ബാധ്യത പൊലീസിന് ഉണ്ടെന്ന്
ആരോഗ്യ മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ജനങ്ങളെ കളിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ പെറ്റി സര്‍ക്കാര്‍ ആണ്. സംസ്ഥാ നത്ത് ഒരു ഡോസ് വാക്സിനെങ്കിലും എടുത്തവര്‍ അമ്പത് ശതമാനത്തിലും താഴെയാണ്. പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ എങ്ങനെ സാധനം വാങ്ങുമെന്ന് സതീശന്‍ ചോദിച്ചു. തുടര്‍ന്ന് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങി പ്പോയി.











