ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരെയുള്ള കേസുകള്‍ സി പിഎമ്മിനെയും സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീ ശന്‍
തിരുവനന്തപുരം: ലോകായുക്തയില്‍ മുഖ്യമന്ത്രിക്കും മന്ത്രി ആര്‍ ബിന്ദുവിനുമെതിരെയുള്ള കേസുകള്‍ സിപിഎമ്മിനെയും സര്‍ക്കാരിനെയും ഭയപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മു ഖ്യമന്ത്രിയുടെയും മന്ത്രിയുടെയും കേസുകളില്‍ ലോകായുക്ത നടപടിയുണ്ടാവുമെന്ന് ഭയന്നാണ് സര്‍ ക്കാര്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നത്. ലോകായുക്ത ഉടനെ പരിഗണിക്കാനിരിക്കുന്ന ഈ കേസു കളില്‍ വിധി എതിരായാല്‍ ഇരുവരും പ്രതിക്കൂട്ടിലാവും. നിയമസഭയില്‍ ചര്‍ച്ചക്ക് വെക്കാതെ സര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സിലൂടെ ലോകായുക്ത നിയമം ഭേദഗതി ചെയ്യുന്നത് ഇത് മുന്നില്‍ കണ്ടാ ണെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഓര്‍ഡിനന്‍സ് ഇറക്കേണ്ടത് അടിയന്തിര ഘട്ടത്തിലാണ്. ഇവിടെ അടിയന്തിരഘട്ടം എന്താണെന്ന് സര്‍ ക്കാര്‍ വ്യക്തമാക്കണം. മന്ത്രിസഭാംഗങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ചാണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം ഇതിന് തെളിവാണെന്നും വി ഡി സതീ ശന്‍ വ്യക്തമാക്കി.
അതേസമയം, ലോകായുക്ത നിയമം ഭേദഗതി നീക്കത്തെ ന്യായീകരിച്ച നിയമമന്ത്രി പി രാജീവിന്റെയും കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവനകള്‍ വസ്തുതകള്‍ക്ക് നിരക്കാത്തതെന്ന് വി ഡി സതീശന്‍ ചൂ ണ്ടിക്കാട്ടി. ജുഡീഷ്യല്‍ നടപടികളുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക് നല്‍കുന്നതെങ്ങനെയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ലോകായുക്തയുടെ വിധി പുന:പരിശോധിക്കാന്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാം, ഇതു പരാമര്‍ശിക്കുന്ന 14ാം വകുപ്പിനെതിരെ കോടതിയില്‍ നിന്ന് എതിര്‍പ്പുണ്ടായിട്ടില്ല- പ്രതി പക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.
ലോകായുക്ത മറ്റു സംസ്ഥാനങ്ങള്‍ ചിന്തിക്കും മുമ്പ് കേരളം കൊണ്ടുവന്നതാണെന്നും ലോകായുക്ത 12 ഉം 14 ഉം വകുപ്പുകള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ കടുത്ത വിധി ഉണ്ടാകുമോ എന്ന് സിപിഎമ്മും സര്‍ക്കാരും ഭയക്കുന്നുണ്ട്. മുഖ്യമന്ത്രിയെയും മന്ത്രി ബിന്ദുവിനേ യും രക്ഷിക്കാന്‍ വേണ്ടിയാണ് നിയമഭേദഗതിയെന്ന് വ്യക്തമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
അഴിമതി വിരുദ്ധ സംവിധാനങ്ങളെ
സിപിഎമ്മും സര്‍ക്കാരും ഭയപ്പെടുന്നു
2019ല്‍ ചിന്ത വാരികയില്‍ ലോകായുക്തയെ അനുകൂലിച്ച് ലേഖനമെഴുതിയ മുഖ്യമന്ത്രി പിണ റായി വി ജയന്‍, ഇപ്പോള്‍ തനിക്കെതിരായ കേസ് വന്നപ്പോള്‍ ലോകായുക്തയുടെ പല്ല് കൊഴി ച്ചുകളയുകയാണ്. ലോകായുക്തയെ വെറുമൊരു സര്‍ക്കാര്‍ സ്ഥാപനമാക്കി മാറ്റുന്നു. അഴിമതി വിരുദ്ധ സംവിധാനങ്ങളെ സിപിഎമ്മും സര്‍ക്കാരും ഭയപ്പെടു കയാണ്. ഇവര്‍ നടത്തിയ കൊ ള്ള പുറത്തുവരുമെന്ന ഭയമാണ് ഇതിന് കാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു.
നായനാര്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കൊണ്ടുവന്ന നിയമം ഭരണഘടന വിരുദ്ധമാണെന്ന് പറയാനി ടയായ എന്ത് സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് സതീശന്‍ ചോദിച്ചു.












