ദുബൈ: ദുബൈയിലെ ഏറ്റവും വലിയ സാംസ്‌കാരിക-വിനോദ മേളയായ ഗ്ലോബൽ വില്ലേജ് 29ാം സീസൺ സമാപിച്ചു. ഒരൊറ്റ സീസണിൽ ഏറ്റവും കൂടുതൽ സന്ദർശകരെത്തിയതായി അധികൃതർ അറിയിച്ചു. ആകെ 1.05 കോടി സന്ദർശകർ ഇത്തവണ ഗ്ലോബൽ വില്ലേജ് അനുഭവിക്കാനെത്തി, ഇതുവഴി ചരിത്രത്തിലെ തന്നെ റെക്കോർഡ് പ്രതിഫലിപ്പിച്ചു.
ആറ് മാസങ്ങളിലായി നീണ്ടുനിന്ന ഉത്സവത്തിൽ മുപ്പത് രാജ്യങ്ങളിൽ നിന്നുള്ള 250-ലധികം പവലിയനുകൾ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഭക്ഷ്യവിഭവങ്ങളും സാംസ്‌കാരിക വൈവിധ്യങ്ങളും സന്ദർശകരെ ആകർഷിച്ചു. നാനൂറിലേറെ കലാകാരന്മാർ അവതരിപ്പിച്ച 40,000-ത്തോളം ലൈവ് ഷോകളാണ് സീസണിന്റെ മുഖ്യ ആകർഷണങ്ങളിലൊന്നായി മാറിയത്.
വ്യത്യസ്ത സാംസ്‌കാരിക അനുഭവങ്ങൾ കൈമാറിയ ഗ്ലോബൽ വില്ലേജ്, അടുത്ത 30ാം സീസണിലേക്ക് കാൽവെച്ചിരിക്കുകയാണ്. കാഴ്ചയുടെ വ്യത്യസ്ത അനുഭവങ്ങളോടെ മുപ്പതാം സീസൺ ആരംഭിക്കുമെന്ന പ്രതീക്ഷയോടെയാണ് വ്യാപാര ലോകം ദുബൈയിൽ നിന്ന് മടങ്ങുന്നത്. സംരംഭകരിൽനിന്ന് വരും സീസണിലേക്കുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. എന്ന് സംഘാടകർ അറിയിച്ചു.