കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 84,332 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകളില്‍ കുറവ് സംഭവിച്ചെങ്കി ലും മരണനിരക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്
ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ടാഴ്ചയായി പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തു ന്നത് ആശ്വാസമായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 84,332 കോവിഡ് കേസുകളാണ് രാജ്യ ത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന കേസുകളില്‍ കുറവ് സംഭവിച്ചെങ്കിലും മരണനിരക്ക് നിയന്ത്രി ക്കാന്‍ കഴിയാത്തതാണ് തിരിച്ചടിയാകുന്നത്. ഇതോടെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുക ളുടെ എണ്ണം 2,93,59,155 ആയി ഉയര്‍ന്നു. കഴിഞ്ഞ മൂന്നാഴ്ചയായി രാജ്യത്ത് കോവിഡ് പ്രതിദിന കണക്ക് കുറയുന്നത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,311 പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യ ക്തമാക്കി. ഇതോടെ രാജ്യത്ത് കോവിഡ് മുക്തി നേടിയവരുടെ ആകെ എണ്ണം 2,79,11,384 ആയി. 10,80,690 സജീവ കേസുകള്‍ നിലവിലുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. ഇതിനിടെ രാജ്യത്ത് 24,96,00,304 പേര്‍ക്ക് കൊവിഡ് പ്രതിരോധ വാക്സിന്‍ നല്‍കാനായെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കു ന്നുണ്ട്.
പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞതോടെ ഡല്‍ഹിയടക്കമുള്ള സംസ്ഥാനങ്ങളില്‍ ലോ ക്ക്ഡൗ ണ്‍ ഇളവുകള്‍ തുടരുകയാണ്.