കോവിഡ് വകഭേദം സംബന്ധിച്ച് കഴിഞ്ഞ ദിവസം കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചിട്ടു ണ്ടെന്നും എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോധന നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വൈറസ് ദക്ഷിണാഫ്രിക്കയില്‍ ക ണ്ടെത്തിയതോടെ പ്രതിരോധത്തിനൊരുങ്ങി കേരളവും.കോവിഡ് വക ഭേദം സംബന്ധിച്ച് കഴിഞ്ഞ ദി വസം കേന്ദ്രത്തിന്റെ നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും എല്ലാ വിമാനത്താവളങ്ങളിലും ഗൗരവമായ പരിശോ ധന നടത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് ഹോം ക്വാറന്റീന്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പുതിയ വകഭേദം വാക്സിനെ അതിജീവിക്കുന്നതാണോ എന്ന് ലോകാരോഗ്യ സംഘടന പരിശോധിച്ചു വരി കയാണ്. നിലവിലെ സാഹചര്യത്തില്‍ കോവിഡ് പ്രോട്ടോക്കോ ള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.എയര്‍പോര്‍ട്ട് സര്‍വൈലന്‍സ് ശക്തമാക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചി ട്ടുള്ളത്. ഇതനുസരിച്ചിട്ടു ള്ള ജാഗ്രതാ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി വീ ണാ ജോര്‍ജ് പറഞ്ഞു.
കേരളത്തില്‍ വൈറസിന്റെ ജനിതക വകഭേദങ്ങളെപ്പറ്റി പഠനം നടക്കുന്നുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം-വീണ ജോര്‍ജ് അറിയിച്ചു.48 മണിക്കൂര്‍ മുമ്പ് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയശേഷമാണ് വിദേശരാജ്യത്തു നിന്നും യാത്രക്കാര്‍ നാട്ടിലെത്തുന്നത്. എന്നാല്‍ നാട്ടിലെത്തിയശേഷവും ആര്‍ടിപിസി ആര്‍ ടെസ്റ്റിന് വിധേയരാ കണം.കൂടാതെ കേന്ദ്ര നിര്‍ദേശപ്രകാരമുള്ള കര്‍ശന ക്വാറന്റീന്‍ മാനദണ്ഡങ്ങ ളും പാലിക്കണം. ഇത് ശക്തമായി നടപ്പാക്കണമെന്ന് കര്‍ശന നിര്‍ ദേശം നല്‍കിയിട്ടുണ്ട്.
ഒമിക്രോണ്‍ എന്ന് പേരിട്ടിരിക്കുന്ന വൈറസിനെ ആശങ്കയുടെ വകഭേദമെന്നാണ് ലോകാരോഗ്യ സംഘട ന പ്രഖ്യാപിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പു തിയ വൈറസിനെക്കുറിച്ച് ചര്‍ച്ചചെയ്യാ ന്‍ ചേര്‍ന്ന ലോകാരോഗ്യസംഘടനയുടെ യോഗത്തിലാണ് ഗുരുതരമായ കണ്ടെത്തലുകള്‍ വന്നിരിക്കുന്ന ത്.ഇതുവരെ കണ്ടെത്തിയ വകഭേദങ്ങളില്‍ നിന്ന് ഏറ്റവും അപകടകാരിയായ വൈറസാണെന്നാണ് മു ന്നറിയിപ്പ്.












