ഒമിക്രോണിന്റെ നിലവിലെ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയാണ് ഉപവകഭേദത്തി നെന്ന് ലോകാരോ ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ വകഭേദങ്ങള്‍ ഇനിയും രൂപ പ്പെടാം. അവ ഇപ്പോഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീര്‍ന്നേക്കാ മെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു
ന്യൂഡല്‍ഹി: ഒമിക്രോണിന്റെ നിലവിലെ വകഭേദത്തെക്കാള്‍ വ്യാപന ശേഷിയാണ് ഉപവകഭേദത്തിനെ ന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. പുതിയ വകഭേദ ങ്ങള്‍ ഇനിയും രൂപപ്പെടാം. അവ ഇപ്പോ ഴുള്ളതിലും അപകടകാരികളായ വകഭേദങ്ങളായി തീര്‍ന്നേക്കാമെന്ന് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. സാന്‍ ഫ്രാന്‍സിസ്‌കോയിലെ കലിഫോര്‍ണിയ സര്‍വകലാശാല നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്ത ല്‍.
കോവിഡില്‍ നിന്നും ലോകത്തിന് ഉടനൊന്നും മുക്തരാകാന്‍ സാധിക്കില്ലെന്നാണ് പഠനം സൂചിപ്പിക്കുന്ന ത്. കോവിഡിനെ പനിപോലെ കണക്കാക്കി ചികിത്സ നല്‍കുന്ന തിന് പല രാജ്യങ്ങളും നടപടി സ്വീകരിച്ചു വരുന്നതിനിടെയാണ് ഒമിക്രോണിന്റെ വ്യാപന ശേഷി വന്‍തോതില്‍ വര്‍ധിച്ചതായി കണ്ടെത്തിയിരി ക്കു ന്നത്.വ്യാപന ശേഷി കൂടു തലുള്ള ഒമിക്രോണ്‍ ഉപവകഭേദം പടര്‍ന്നാല്‍ വീണ്ടും രോഗികളുടെ എണ്ണം കുതിക്കും. രോഗ തീവ്രത എത്രത്തോളമെന്നതും മരണ നിരക്കും ആശങ്ക ഉണ്ടാക്കുന്ന കാര്യങ്ങളാണ്.
ഒമിക്രോണ്‍ ഉപവകഭേദത്തിനെതിരെ ഇന്ത്യ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറി യിപ്പു നല്‍കി. വാക്‌സീനുകള്‍ എല്ലായിടങ്ങളിലും വിതരണം ചെയ്തു ജനത്തിന്റെ ആരോഗ്യനില ഉയര്‍ ത്താമെന്നും പഠനം പറയുന്നു. മരണനിരക്കും കുറയ്ക്കാന്‍ സാധിക്കും. അതിനാല്‍ വാക്‌സീന്‍ ബൂസ്റ്ററുകള്‍ സ്വീകരിക്കാന്‍ ജനം മടിക്കരുതെന്നും ഗവേഷകര്‍ നിര്‍ദേശിക്കുന്നു.
രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറയുന്നു
ആശ്വാസം പകര്‍ന്ന് രാജ്യത്തെ രോഗബാധിതരുടെ എണ്ണം കുറയുകയാണ്. രോഗമുക്തരാവു ന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്.എന്നാല്‍ കേരളം കോവിഡ് പാരമ്യഘട്ടത്തിലേക്ക് എത്തി ക്കൊണ്ടിരി ക്കുകയാണ്. അതിനാല്‍ ഇനി കേസുകള്‍ കുറയുമെന്ന് വിദഗ്ദ്ധര്‍ പറയുന്നത്. കഴി ഞ്ഞ എട്ട് ദിവസത്തിനിടെ ആറു ദിവസവും അമ്പതിനായിര ത്തിന് മുകളിലാണ് കേസുകള്‍. പക്ഷെ ടിപിആര്‍ കുറഞ്ഞു വരുന്നു. എന്നാല്‍ മരണനിരക്ക് കൂടുന്നത് ആശങ്ക ഉയര്‍ത്തുന്നു ണ്ട്. കോഴിക്കോട് കഴിഞ്ഞ ദിവസം മരിച്ചവരില്‍ രണ്ട് നവജാതശിശുക്കളും ഉള്‍പ്പെടുന്നു.