സലാല: ദോഫാർ ഖരീഫ് സീസണിനോടനുബന്ധിച്ച് ഒമാനി ക്യുലിനറി ഫെസ്റ്റിവൽ സംഘടിപ്പിച്ച് പൈതൃക, ടൂറിസം മന്ത്രാലയം. സലാലയിൽ നടക്കുന്ന ഈ പരിപാടിയിൽ സുൽത്താനേറ്റിന് അകത്തും പുറത്തുമുള്ള നിരവധി പാചക പ്രേമികൾ പങ്കെടുക്കും.
ഓഗസ്റ്റ് 26 വരെ നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിൽ ഒമാനിലെയും ഗൾഫിലെയും പാചക വിദഗ്ധരുടെ തത്സമയ ഷോകൾ ഉൾപ്പെടെ ലിറ്റിൽ ഷെഫ് കോർണർ, വിവിധ മത്സരങ്ങൾ, കർഷകർക്കും പ്രാദേശിക ഉൽ പന്നങ്ങൾക്കുമായുള്ള ഒരു കോർണർ, സുവനീറുകൾക്കായുള്ള കോർണർ, പരമ്പരാഗത ഒമാനി ഭക്ഷണങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റുകൾ എന്നിവയും ഉണ്ടാകും.
