Web Desk
കൊച്ചി: തുടര്‍ച്ചയായ പത്തൊമമ്പതാം ദിവസവും രാജ്യത്ത് ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 16 പൈസയും ഡീസലിന് 12 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന്‍റെ വില 80 രൂപ 18 പൈസയയും ഡീസലിന് 75 രൂപ 84 പൈയുമാണ് ഇന്നത്തെ നിരക്ക്. 19 ദിവസം കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് 8 രൂപ 68 പൈസയും ഡീസല്‍ ലിറ്ററിന് 10 രൂപ 4 പൈസയുമാണ് കൂടിയത്. ബ്രന്‍റ് ക്രൂഡ് ഓയിലിന് 40.31 ആണ് നിരക്ക്.
ജൂണ്‍ ഏഴ് മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ധനവില കൂട്ടാന്‍ തുടങ്ങിയത്. ക്രൂഡ് ഓയിലിന്റെ വില ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിട്ടും രാജ്യത്തെ ഇന്ധനവിലയില്‍ ദിനംപ്രതി വര്‍ധനവാണ് ഉണ്ടാകുന്നത്. രാജ്യാന്തര വിപണയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.