ഉച്ചവിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമക്ക് പിഴയും ശിക്ഷയും നല്‍കുമെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
മസ്‌കറ്റ് : ചൂട് കടുത്തതിനെ തുടര്‍ന്ന് തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് മ ധ്യാഹ്ന വിശ്രമം നിര്‍ബന്ധമാക്കി ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി. ഉച്ചവിശ്രമ സമയത്ത് തൊഴിലാളികളെ ജോലിയെടുപ്പിച്ചാല്‍ തൊഴിലുടമക്ക് പിഴയും ശിക്ഷയും നല്‍കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഉച്ചകഴിഞ്ഞ് 12.30 മുതല്‍ 3:30 വരെയാണ് തൊഴിലാളികള്‍ക്ക് മധ്യാഹ്ന വിശ്രമം അനുവദിച്ചിരി ക്കുന്നത്. തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളെ ഉച്ചവിശ്രമ സമയത്ത് ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് തൊഴില്‍ നിയമ ലംഘനമാണെന്നും ഒമാന്‍ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികള്‍ക്ക് വിശ്രമത്തിനുള്ള സൗകര്യങ്ങള്‍ തൊഴില്‍ സ്ഥലത്ത് തന്നെ ഒരുക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.
കഠിന ചൂട് കാരണം ശരീരത്തില്‍ ജലാംശം കുറയുന്നത് ഒഴിവാക്കുവാന്‍ തൊഴില്‍ ഇടങ്ങളില്‍ കു ടിവെള്ള ലഭ്യത ഉറപ്പാക്കുവാനും മന്ത്രാലയം ആവശ്യപ്പെട്ടു. മലയാളികള്‍ അടക്കം ആയിരക്കണ ക്കിന് തൊഴിലാളികളാണ് പകല്‍ സമയം വെയിലിലും ചൂടിലും ജോലി ചെയ്തു വരുന്നത്. ഒമാന്‍മാന വ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഈ പ്രഖ്യാപനം തുറസ്സായ സ്ഥലത്ത് ജോലി ചെയ്യുന്നവര്‍ക്ക് വലിയ ആശ്വാസമാകും. ജൂണ്‍ ഒന്ന് മുതല്‍ ആഗസ്റ്റ് അവസാനം വരെ തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം നല്‍കണമെന്നാണ് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം.