കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 17ന് എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പും വോട്ടെണ്ണല്‍ നടത്താനും പ്രവര്‍ത്തക സമിതിയോ ഗം തീരുമാനിച്ചു
ന്യൂഡല്‍ഹി: ഒടുവില്‍ നേതൃത്വം വഴങ്ങിയതോടെ കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടത്താ ന്‍ തീരുമാനമായി. ഒക്ടോബര്‍ 17ന് എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ചികിത്സക്കായി വിദേശത്തായതിനാല്‍ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഓണ്‍ലൈനായിട്ടാണ് ഇന്നത്തെ പ്രവര്‍ത്തക സമിതിയില്‍ പങ്കെടുത്തത്.
പ്രമുഖ നേതാക്കള്‍ പാര്‍ട്ടി വിട്ടുപോകുന്നത് അടക്കമുള്ള പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകു ന്നതിനിടെയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തീയതി നേതൃത്വം പ്രഖ്യാപിച്ചത്. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദിന്റെ രാജിക്ക് പിന്നാലെ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് ചര്‍ച്ച മാത്രമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം സോണിയാഗാന്ധി അധ്യക്ഷസ്ഥാനത്ത് തുടരാനോ മുന്‍ അധ്യക്ഷ ന്‍ രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുക്കാനോ തയ്യാറാകാത്ത സാഹചര്യത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ പേരാണ് ചര്‍ച്ചകളില്‍ ഉയരുന്നത്. രാഹുല്‍ ഗാന്ധി പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് സോണിയ ഗാന്ധിയാണ് ഇടക്കാല പ്രസിഡന്റായി തുടരുന്നത്. പു തിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് വരെ പാര്‍ട്ടിയെ നയിക്കാന്‍ സോണിയ ഗാന്ധിയെ നി യോഗിക്കുകയായിരുന്നു.
നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 30 ആണ്. സെ പ്റ്റംബര്‍ 24മുതല്‍ പത്രിക സമര്‍പ്പിക്കാമെന്ന് പ്രവര്‍ത്തക സമിതി അംഗങ്ങള്‍ നടത്തിയ വാര്‍ ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.