കതിര്‍ക്കറ്റയില്‍ കൊരുത്തൊരു ജീവിതം

WhatsApp Image 2020-12-23 at 2.18.57 PM

ഹസീന ഇബ്രാഹിം

”ഈ നീര്‍മാതളത്തിനു ചുവട്ടില്‍ ഇരിക്കുമ്പോള്‍ എനിക്ക് പല ഓര്‍മകളും ഉണ്ടാകും. കാടിനുവേണ്ടിയും പച്ചപ്പിനുവേണ്ടിയും പോരാടിയതിന്റെ ഓര്‍മകളാണവ. എനിക്കിപ്പോള്‍ പ്രവര്‍ത്തിക്കാനും സംസാരിക്കാനും എഴുതാനും കഴിയില്ല. ഇനിയൊരു ജന്മമുണ്ടെങ്കില്‍ പ്രകൃതിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന ആഗ്രഹമാണുള്ളത്.” ജനുവരി 22ന് എണ്‍പത്തിയാറാം പിറന്നാള്‍ ആഘോഷിച്ചു കൊണ്ട് സുഗതകുമാരി ടീച്ചര്‍ പറഞ്ഞു. ഹൃദയത്തില്‍ പടര്‍ന്നു പന്തലിച്ച പച്ചപ്പില്‍ അനേകായിരം ജീവിതങ്ങള്‍ക്ക് തണലേകിയ ആ മരം ഒരു വര്‍ഷത്തിനിപ്പുറം തണല്‍ ബാക്കിയാക്കി യാത്ര പറഞ്ഞു.

മലയാളത്തിന്റെ ഹൃദയത്തില്‍ പടര്‍ന്ന പച്ചപ്പ്…

ഏഴു പതിറ്റാണ്ടു നീണ്ട കാവ്യ സപര്യയില്‍ കണ്ണുനീരിന്റെ ഉപ്പും സ്‌നേഹത്തിന്റെ മാധുര്യവും പകര്‍ന്ന കവിതക്ക് പേര് സുഗതകുമാരി ടീച്ചര്‍. പിന്നീടത് കേരളത്തിന്റെ സുകൃതമായി. ഹൃദയത്തില്‍ പടര്‍ന്നു പന്തലിച്ച പച്ചപ്പില്‍ അനേകായിരം ജീവിതങ്ങള്‍ക്ക് തണലേകി. പ്രകൃതിക്കും അടുത്ത തലമുറയ്ക്കു വേണ്ടി, സമരങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു. സ്നേഹത്തെയും മാനവികതയെയും സമന്വയിപ്പിച്ചു സാമൂഹ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും നിറഞ്ഞു നിന്ന അഭിമാനിനിയായി. ഉപേക്ഷിക്കപ്പെട്ട വനിതകള്‍ക്കും കുട്ടികള്‍ക്കും അത്താണിയായി. നിരാലംബര്‍ക്ക് ആശ്രയമായി. ശബ്ദമില്ലാത്തവരുടെ ശബ്ദമായി സൈലന്റ്വാലി, അട്ടപ്പാടി, ആറന്മുള എന്നിവിടങ്ങളില്‍ മുന്‍ നിര പോരാളിയായി.

Also read:  കൊ​ല്ലത്ത് കോവിഡ് ബാധിച്ച് ആ​റു വ​യ​സു​കാ​രി മരിച്ചു

തന്റെ ഓര്‍മയ്ക്ക് ജീവിത സായാഹ്നത്തില്‍ ടീച്ചര്‍ ഒന്ന് മാത്രമേ കൊതിച്ചുള്ളൂ. ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍വരും. തത്തകളൊക്കെവന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടു വെക്കരുത്. ആ ആല്‍മരം എവിടെ നടണമെന്നും ടീച്ചര്‍ ഒസ്യത്തില്‍ എഴുതിവെച്ചു. തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബര്‍ക്കായി അവര്‍ പടുത്തുര്‍ത്തിയ ‘അഭയ’ യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്.

Also read:  സുഗതകുമാരിയുടെ ആരോഗ്യനില ഗുരുതരം; മരുന്നുകളോട് പ്രതികരിക്കുന്നില്ല

നന്ദി… നന്ദി മാത്രം…

ഓരോ പിറന്നാളിനും ആശംസകളുമായി എത്തിയ നേതാക്കളോടെല്ലാം സുഗതകുമാരി പങ്കുവെച്ചത് പരിസ്ഥിതി നാശത്തിന്റെ തീവ്രതയെ കുറിച്ചായിരുന്നു. കാടും മേടും വെട്ടിനശിപ്പിക്കുന്നവരെയും കയ്യേറ്റക്കാരെയും നിയന്ത്രിക്കാന്‍ ഭരണാധികാരികള്‍ തയാറാകണമെന്ന ഉപദേശവും നല്‍കി. കൊടിയ സഹനത്തില്‍ നിന്ന് ആനകളെ രക്ഷിക്കണമെന്നും മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി കേരളത്തിലങ്ങോളമിങ്ങോളം അഭയകേന്ദ്രങ്ങള്‍ ഒരുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു .

Also read:  മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയി ; ഒറ്റയ്ക്ക് താമസിച്ചിരുന്ന പെണ്‍കുട്ടിക്ക് മന്ത്രിയും കലക്ടറും തുണയായി

പുകമറയില്‍ മുന്നോട്ടു പോകുന്ന കാലത്തെ നേരിടാന്‍ അക്ഷരങ്ങളും നീതിബോധവും ആയുധമാക്കിയ സുഗതകുമാരി ഇതുവരെ താന്‍ ചെയ്തതൊന്നും പോരായെന്ന് വിശ്വസിച്ചു. 1961ല്‍ പുറത്തിറങ്ങിയ ആദ്യ കവിത മുത്തുച്ചിപ്പി മുതല്‍ ഇന്നും തുടരുന്ന പ്രതിഷേധത്തിന്റെ കനലെരികള്‍ മാത്രം മതി അവരുടെ ആവശ്യങ്ങളൊക്കെയും കേരളത്തിന്റെ ആത്മാവില്‍ മുഴങ്ങി കേള്‍ക്കാന്‍…

Related ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

POPULAR ARTICLES

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA) എല്ലാ വർഷവും നൽകി വരുന്ന ‘ആർ.എം.എ കേരളീയം’ പുരസ്‌കാരം ഈ വർഷം മലയാള

Read More »

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം സെക്ടറിലും, ഗോൾഡ് സെക്ടറിലും കൊണ്ടു വന്ന പദ്ധതികൾ. സ്റ്റേറ്റ് ജിഡിപി യിൽ 35%

Read More »

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ ഇന്നും പലപ്പോഴും ആ രേഖകൾക്കുള്ളിൽ തന്നെ പൂട്ടപ്പെട്ട നിലയിലാണ്. തൊഴിൽ, വിദ്യാഭ്യാസം, വ്യാപാരം

Read More »

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ അംഗങ്ങളെയും തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ഭാഗമായി അസോസിയേഷൻ സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ