ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച 900ഓളം രഹസ്യ രേഖകള്‍ ഇരുവരില്‍ നിന്നും കണ്ടെടുത്തതായി പഞ്ചാബ് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു
പഞ്ചാബ് : ചാരപ്രവര്‍ത്തനം നടത്തിയെന്ന ആരോപണത്തില്‍ പഞ്ചാബില്‍ രണ്ട് സൈനികര്‍ അറസ്റ്റില്‍. പാകിസ്താന്‍ ചാരസംഘടന ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സിനായി (ഐഎസ്‌ഐ) വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയവരാണ് പിടിയിലായത്. ശിപായിമാരായ ഹര്‍പ്രീത് സിംഗ് (23), ഗുര്‍ഭേജ് സിംഗ് (23) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ത്യന്‍ സൈന്യത്തിന്റെ പ്രവര്‍ത്തനവും വിന്യാസവും സംബന്ധിച്ച 900ഓളം രഹസ്യ രേഖകള്‍ ഇരുവരില്‍ നിന്നും കണ്ടെടുത്തതായി പഞ്ചാബ് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
അതിര്‍ത്തിയിലൂടെ മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്ന രണ്‍വീര്‍ സിംഗിന് 2021 ഫെബ്രുവരി മു തല്‍ മെയ് വരെയുള്ള നാല് മാസത്തിനിടെ, സൈനിക പ്രതിരോധവും ദേശീയ സുരക്ഷയും സംബ ന്ധിക്കുന്ന 900 ഓളം രഹസ്യ രേഖകള്‍ രണ്ട് സൈനികരും ചേര്‍ന്ന് കൈമാറിയിട്ടു ണ്ടെ ന്നാണ് പ ഞ്ചാബ് ഡിജിപി ഡിങ്കര്‍ ഗുപ്ത പറഞ്ഞു. രണ്‍വീര്‍ സിംഗ് പിന്നീട് ഈ വിവരങ്ങള്‍ പാകിസ്താന്‍ രഹ സ്യാന്വേഷണ ഉദ്യോഗസ്ഥര്‍ ക്ക് കൈമാറിയിരുന്നതായും ഡിങ്കര്‍ ഗുപ്ത പറഞ്ഞു.
അമൃത്സറിലെ ചീച്ചാ സ്വദേശിയാണ് ഹര്‍പ്രീത് സിംഗ്. 19 രാഷ്ട്രീയ റൈഫിള്‍സ് അംഗമായ ഹര്‍പ്രീ തിന് അനന്ത്‌നാഗിലായിരുന്നു പോസ്റ്റിങ്. 2017ലാണ് ഹര്‍പ്രീത് സൈന്യത്തില്‍ ചേര്‍ന്നത്. പുനിയനി ലെ ടാന്‍ ടരണ്‍ സ്വദേശിയാണ് ഗുര്‍ഭേജ് സിംഗ്. 18 സിഖ് ലൈറ്റ് ഇന്‍ഫന്റ്‌റി അംഗമായ ഗുര്‍ഭേജ്, കാര്‍ഗിലില്‍ ക്ലര്‍ക്ക് ആയാണ് ജോലി ചെയ്തിരുന്നത്. 2015ലാണ് ഗുര്‍ഭേജ് സൈന്യത്തില്‍ ചേര്‍ന്നത്.