ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിജയകരമായി വി ക്ഷേ പിച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിതത്വം ദൗ ത്യത്തെ ആശങ്കയിലാക്കി. കന്നി പറക്കലിന്റെ അവസാന ഘട്ടത്തില്‍ ഉപഗ്രഹ ത്തി ല്‍ നിന്നുള്ള ഡാറ്റകള്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു.
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ രൂപകല്‍പന ചെയ്ത എസ്എസ്എല്‍വി വിജയകരമായി വിക്ഷേപി ച്ചെങ്കിലും, ദൗത്യം വിജയകരമായോ എന്നതു സംബന്ധിച്ച് അനിശ്ചിത ത്വം ദൗത്യത്തെ ആശങ്കയി ലാക്കി. കന്നി പറക്കലിന്റെ അവസാന ഘട്ടത്തില്‍ ഉപഗ്രഹത്തില്‍ നിന്നുള്ള ഡാറ്റകള്‍ സ്വീകരിക്കാന്‍ കഴിയാതെ വരികയായിരുന്നു. ഇന്ന് രാവി ലെ 9.18ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച എസ്എസ്എല്‍വിഡി-1 ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണ് ദൗത്യത്തെ ആശങ്കയിലാക്കിയത്.
ബന്ധം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ശാസ്ത്രജ്ഞര്‍. റോക്കറ്റ് വഹിച്ചിരുന്ന രണ്ട് ഉപഗ്ര ഹങ്ങളെയും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞുവോ എന്നതില്‍ സം ശയം നിലനില്‍ക്കുകയാണ്. ഇത് വ്യക്തമായി മനസ്സിലാക്കിയതിനു ശേഷം മാത്രമേ ദൗത്യം വിജയകരമാണോ അല്ലയോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപന മു ണ്ടാകൂ. വിക്ഷേപിച്ച ഉപഗ്രഹങ്ങളില്‍ നിന്നുള്ള സിഗ്നലുക ള്‍ ലഭിക്കാത്തതാണ് പ്രശ്നം. വിക്ഷേപണത്തിന്റെ നാലാം ഘട്ടത്തില്‍ പ്രവര്‍ത്തിക്കേണ്ട ലിക്വിഡ് പ്രോപ ല്‍ ഷന്‍ ബേസ്ഡ് വെലോസിറ്റി ട്രിമ്മിങ് മൊഡ്യൂളില്‍ എന്തോ സാങ്കേതിക തകരാര്‍ സംഭവി ച്ചുവെന്നാണ് പ്രാഥമിക നിഗമനം. സംഭവം നിരീക്ഷിച്ചുവരുകയാണെന്ന് ഐ എസ്ആര്‍ഒ ട്വീറ്റ് ചെ യ്തു.
രണ്ട് ഉപഗ്രഹങ്ങളാണ് എസ് എസ് എല്‍ വി വഹിയ്ക്കുന്നത്. ഭൗമനിരീക്ഷണവും പഠനവും ഗവേഷ ണവുമാണ് ഇഒഎസ് 02 വിന്റെ ദൗത്യം. രാജ്യത്തെ 75 സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ 750 പെണ്‍കു ട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ചതാണ് ആസാദി സാറ്റ്. എട്ട് കിലോ തൂക്കമുള്ള ആസാദി സാറ്റിന് ആറുമാസ ത്തെ കാലാവധിയുണ്ട്. ഹാം റേഡിയോ പ്രക്ഷേപണത്തിനുള്ള ട്രാന്‍സ്പോണ്ടറുകളും ബഹിരാകാശ ഗവേഷണത്തിനുള്ള സംവിധാനവുമാണ് ഈ നാനോ ഉപഗ്രഹത്തിലുള്ളത്. സെല്‍ഫി കാമറയും സജ്ജീകരിച്ചി ട്ടുണ്ട്.











