ഡിസിസി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍ക്കെതിരെയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടി ട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തുന്നവനും ചൂതാട്ട കേന്ദ്രം നടത്തുന്നവനുമോ എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്
കോട്ടയം: ഡിസിസി പ്രസിഡന്റ് പുനഃസംഘടന ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായിരിക്കെ മുന്‍ മുഖ്യമന്ത്രി ഉ മ്മന്‍ചാണ്ടിക്കെതിരെ കോട്ടയത്ത് പോസ്റ്റര്‍. ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിന്റെ അന്തകനോ എന്നാണ് പോസ്റ്ററില്‍ ചോദിച്ചിരിക്കുന്നത്. കോട്ടയം ജില്ലാ കമ്മറ്റി ഓഫിസിനു മുന്നിലും നഗരത്തിലുമായാണ് പോസ്റ്റര്‍ പതിപ്പിച്ചിട്ടുള്ളത്.
കോട്ടയം ജില്ലാ കമ്മറ്റി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവര്‍ക്കെതിരെയും പോസ്റ്ററുകള്‍ ഉണ്ട്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ തലപ്പത്തേക്ക് കഞ്ചാവ് കടത്തുന്നവനും ചൂതാട്ട കേന്ദ്രം നടത്തുന്നവനുമോ എന്നാണ് പോസ്റ്ററില്‍ ചോദിക്കുന്നത്. നാട്ടകം സുരേഷിനെയും യൂജിന്‍ തോ മസിനെയാണ് ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
കോട്ടയത്ത് എ ഗ്രൂപ്പിലും ഭിന്നതയുണ്ട്. ഉമ്മന്‍ചാണ്ടിയും കെ സി ജോസഫും അടങ്ങുന്ന ഒരു വി ഭാഗവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തില്‍ മറ്റൊരു വിഭാവും എ ഗ്രൂപ്പില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് താനില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.












