നിയമസഭാ തെരഞ്ഞെടുപ്പിനു ഡ്യൂട്ടി നിയമനത്തിനു ജീവനക്കാരുടെ പട്ടിക ലഭ്യമാക്കാത്ത ഓഫിസ് മേധാവികൾക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദേശിച്ചു.
Also read: കര്‍ഷക പ്രതിഷേധം: രാജ്യസഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിക്കാന്‍ പ്രതിപക്ഷ ആലോചന
നിശ്ചിത തീയതിക്കുള്ളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫിസിൽ ലഭ്യമാക്കാൻ നിർദേശിച്ചിരുന്ന വിവരങ്ങൾ ഇനിയും ലഭ്യമാക്കാത്ത ഉദ്യോഗസ്ഥർക്കെതിരേയാണ് അറസ്റ്റ് അടക്കം ജനപ്രാതനിധ്യ നിയമമനുസരിച്ചുള്ള നടപടി സ്വീകരിക്കാൻ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ നിർദേശിച്ചിരിക്കുന്നത്. ജില്ലയിലെ ഭൂരിഭാഗം ഓഫിസ് മേധാവികളു ലിസ്റ്റ് സമർപ്പിച്ചിട്ടുണ്ടെങ്കിലും ഇനിയും സമർപ്പിച്ചിട്ടില്ലാത്തവർ ഇന്ന് (09 മാർച്ച്) ഉച്ചയ്ക്കു 12നു മുൻപു ജീവനക്കാരുടെ പട്ടിക കളക്ടറേറ്റിലെ എൻ.ഐ.സി. വിഭാഗത്തിൽ നേരിട്ടു ലഭ്യമാക്കേണ്ടതാണെന്നു കളക്ടർ അറിയിച്ചു.













